കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതിയുമായി വാട്ടർ അതോറിറ്റി

തിരുവനന്തപുരം: റവന്യു കുടിശ്ശിക പിരിക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാ​ഗമായി, ഉപഭോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് കേരള വാട്ടർ അതോറിറ്റി ഒാ​ഗസ്റ്റ് 15 വരെ ആംനെസ്റ്റി പദ്ധതി നടപ്പാക്കുന്നു. ഊർജിത കുടിശ്ശിക നിവാരണത്തിന്റെ ഭാ​ഗമായി വാട്ടർ അതോറിറ്റി സമർപ്പിച്ച ആംനെസ്റ്റി പദ്ധതി മാർ​ഗരേഖ അം​ഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ വിഭാ​ഗം ഉപഭോക്താക്കൾക്കുമായി അവതരിപ്പിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതിപ്രകാരം തീർപ്പാക്കുന്ന കണക്ഷനുകൾക്ക്, കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താൻ കഴിയും. ബാക്കി…
Read More

അവധിദിനത്തിൽ വാട്ടർ അതോറിറ്റി തീർപ്പാക്കിയത് 5768 ഫയലുകൾ

ഞായറാഴ്ച പ്രവൃത്തി ദിവസമാക്കി കേരള വാട്ടർ അതോറിറ്റിയിൽ നടന്ന പ്രത്യേക ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയിൽ സംസ്ഥാനത്തൊട്ടാകെയുള്ള ഒാഫിസുകളിലായി തീർപ്പാക്കിയത് 5768 ഫയലുകൾ. ആയിരത്തിയഞ്ഞൂറിലേറെ ജീവനക്കാർ ഫയൽ തീർപ്പാക്കലിനായി അവധിദിനത്തിൽ ജോലിക്കെത്തി. കേന്ദ്ര കാര്യാലയത്തിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത്- 2276 എണ്ണം. അതിൽത്തന്നെ1780 ഫയലുകൾ തീർപ്പാക്കിയ എസ്റ്റാബ്ലിഷ്മെന്റ് വിഭാ​ഗം തീർപ്പാക്കിയ ഫയലുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലെത്തി.
Read More

ഡ്രാഫ്സ്റ്റ്മാൻ ​ഗ്രേഡ് 1സീനിയോറിറ്റി ലിസ്റ്റ്

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്സ്റ്റ്മാൻ ​ഗ്രേഡ് 1 തസ്തികയുടെ പ്രൊവിഷനൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിനെ സംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉള്ളവർ 16.06.2022നു മുൻപ് അവ കൺട്രോളിങ് ഒാഫിസർമാർ മുഖാന്തിരം ചീഫ് എൻജിനീയറെ(എച്ച് ആർഡി& ജനറൽ) അറിയിക്കേണ്ടതാണ്.
Read More

കുടിവെള്ള കണക്ഷൻ: ഇ-ടാപ്പ് വഴി കൂടുതൽ സേവനങ്ങൾ ഒാൺലൈനിൽ

പുതിയ കുടിവെള്ള/സിവറേജ് കണക്ഷനുകൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള വെബ് ആപ്ലിക്കേഷൻ ഇ-ടാപ്പ് വഴി, കൂടുതൽ കുടിവെള്ള സംബന്ധിയായ സേവനങ്ങൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാൻ കേരള വാട്ടർ അതോറിറ്റി സൗകര്യമേർപ്പെടുത്തി. മീറ്റർ മാറ്റിവയ്ക്കൽ, കണക്ഷൻ വിഭാ​ഗ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ പരിശോധന, കണക്ഷൻ വിച്ഛേദനം, പുനർ കണക്ഷൻഎന്നീ സേവനങ്ങൾക്കു കൂടി ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്. ജൂൺ 20 മുതൽ ഈ സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമായിരിക്കും…
Read More

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഒാൺലൈൻ വഴി മാത്രം അടയ്ക്കണം

2022 ജൂൺ 15 നു ശേഷം, 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഒാൺലൈൻ വഴി മാത്രം അടയ്ക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഒാൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം. യുപിഐ ആപ്പുകൾ ഉപയോ​ഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും കുടിവെള്ള ചാർജ് ഒാൺലൈൻ ആയി അടയ്ക്കാം. ഒാൺലൈൻ ആയി അടയ്ക്കുന്ന ബില്ലുകൾക്ക്, ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു…
Read More

വാട്ടർ അതോറിറ്റി സ്പെഷൽ കാഷ്വൽ കണക്ഷൻ നടപടികൾ ഇനി ലളിതം

തിരുവനന്തപുരം കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമ്പോൾ നിലവിലുള്ള കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാതെ തന്നെ സ്പെഷൽ കാഷ്വൽ കണക്ഷൻ ലഭിക്കാൻ സൗകര്യമേർപ്പെടുത്തി കേരള വാട്ടർ അതോറിറ്റി. ഇനി മുതൽ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റുമ്പോൾ സ്പെഷൽ കാഷ്വൽ കണക്ഷൻ ആവശ്യമായി വന്നാൽ പ്ലംബർമാരെ നിയോ​ഗിച്ച് കണക്ഷൻ വിച്ഛേദിക്കാതെ തന്നെ ഒാഫിസ് നടപടിക്രമങ്ങളിലൂടെ നിലവിലുള്ള കണക്ഷൻ സ്പെഷൽ കണക്ഷനായി മാറ്റി നൽകും. ഇങ്ങനെ ചെയ്യുമ്പോൾ കണക്ഷൻ മാറ്റിനൽകുന്നതുവരെയുള്ള റീഡിങ് നിലവിലുള്ള കൺസ്യൂമർ നമ്പറിൻമേലുള്ള അവസാന റീഡിങ്…
Read More

സ്പോട് ബില്ലിങ് പുനഃസ്ഥാപിച്ചു

വാട്ടർ അതോറിറ്റിയിൽ സ്പോട് ബില്ലിങ് പുനഃസ്ഥാപിച്ചു. കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിന്റെ ഭാ​ഗമായി 2022 ജനുവരിയിലാണ് വാട്ടർ അതോറിറ്റിയിൽ സ്പോട് ബില്ലിങ്ങിനു പകരം എസ്എംഎസ് ബില്ലിങ് ഏർപ്പെടുത്തിയത്. ആവശ്യപ്പെടുന്നവർക്ക് കടലാസ് ബില്ലുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ചില ഉപഭോക്താക്കൾ പ്രായോ​ഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിക്കാൻ ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിനും ഉന്നതോദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇനി മുതൽ കടലാസ് ബില്ലും എസ്എംഎസ് ബില്ലും എല്ലാ…
Read More

10 ലക്ഷം കടന്ന് കുടിവെള്ള കണക്ഷൻ;ചരിത്രമെഴുതി ജലജീവൻ മിഷൻ

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2024 ഒാടെ ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ നൽകിയ കുടിവെള്ള കണക്ഷനുകളുടെ എണ്ണം 10 ലക്ഷം കടന്നു. 2021-22ൽ ​ഗ്രാമീണ മേഖലയിൽ ആകെ 6.03 ലക്ഷം കണക്ഷനുകളും 2020-21ൽ 4.04 ലക്ഷം കണക്ഷനുകളും നൽകി. ജലജീവൻ മിഷൻ പദ്ധതി ദേശീയ തലത്തിൽ പ്രഖ്യാപിച്ച 2019 ഒാഗസ്റ്റ്‌ 15-ലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ ആകെയുള്ള 70.69…
Read More

ബിപിഎൽ സൗജന്യ കുടിവെള്ളം: മാർച്ച് 31 വരെ അപേക്ഷിക്കാം

കേരള വാട്ടർ അതോറിറ്റിയിൽ, 15 കിലോലിറ്ററിൽ താഴെ പ്രതിമാസ ഉപഭോ​ഗമുള്ള ബിപിഎൽ വിഭാ​ഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിനായി വർഷംതോറും പുതുക്കി സമർപ്പിക്കേണ്ട അപേക്ഷ, ഇക്കൊല്ലം സമർപ്പിക്കാനുള്ള തീയതി, കോവിഡ് അതിവ്യാപന പശ്ചാത്തലത്തിൽ മാർച്ച് 31 വരെ നീട്ടി. ആനുകൂല്യത്തിനുള്ള അപേക്ഷയോടൊപ്പം റേഷൻ കാർഡിന്റെ പകർപ്പും ഫോൺ നമ്പരും മാത്രം നൽകിയാൽ മതിയാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content