സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു
തിരുവനന്തപുരം: ജലവിതരണ രംഗത്ത് പുതിയ ചരിത്രം കുറിച്ച് സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. പദ്ധതിയുടെ ട്രയല്‍ റണ്‍ പൂര്‍ത്തിയായതായും ശബരിമല തീര്‍ത്ഥാടന ചരിത്രത്തില്‍ ഇതു നിര്‍ണായക മൂഹൂര്‍ത്തമാണെന്നും മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. നബാര്‍ഡിന്റെ ഫണ്ടിനു പുറമേ ജെ.ജെ.എമ്മിലും കൂടി ഉള്‍പ്പെടുത്തി 120 കോടി രൂപ ചെലവഴിച്ച് ശബരിമല ഇടത്താവളമായ നിലയ്ക്കലിലും പെരിനാട് പഞ്ചായത്തിന്റെ ഇതര ഭാഗങ്ങളിലും, സീതത്തോട് പഞ്ചായത്തിലും, നാറാണംതോട്, ളാഹ തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം…


