| ടോൾ ഫ്രീ-1916 | | ക്വിക് പേ |
  Last updated at 03-12-2021, 2:45 pm 
KWAKWAKWA

ജലജീവൻ: 5.16 ലക്ഷം കുടിവെള്ള കണക്ഷനുകൾക്കു കൂടി ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി, 2020-21ലെ രണ്ടാംഘട്ടത്തിൽ 5.16 ലക്ഷം കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായുള്ള 2313.11 കോടി രൂപയുടെ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. 611 അംഗൻവാടികൾക്ക് കുടിവെള്ള കണക്ഷൻ നൽകാനായി 61 ലക്ഷം രൂപയും കുടിവെള്ള ഗുണനിലവാര പ്രശ്നങ്ങളുള്ള പ്രദേശങ്ങൾക്ക് താൽക്കാലിക പരിഹാരം ലഭ്യമാക്കാനായി 2.85 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 16.48 ലക്ഷം കണക്ഷനുകൾക്കായി 4343.89 കോടി രൂപയുടെ പദ്ധതികൾക്ക് […]
Read More

നെയ്യാറ്റിൻകരയിൽ അതിവേ​ഗം ജലജീവൻ കണക്ഷൻ

തിരുവനന്തപുരം: വാട്ടര്‍ സപ്ലൈ ഡിവിഷന്‍ നെയ്യാറ്റിന്‍കരയുടെ പരിധിയിലുള്ള പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി, നിലവിലുള്ള പൊതുടാപ്പിന്‌ സമീപമുള്ള താമസക്കാര്‍, എസ് സി/എസ്ടി കോളനി നിവാസികള്‍ എന്നിവര്‍ക്ക്‌ അടിയന്തിരമായി കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിന് വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി.ജലജീവൻ കണക്ഷന്‍ ലഭിക്കാന്‍ തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടുകയോ JJM YES എന്ന്‌ 9400730405 എന്ന നമ്പരിലേക്ക്‌ 2020 ജനുവരി 5-നകം എസ്എംഎസ് ചെയ്യുകയോ വേണ്ടതാണ്‌.നെയ്യാറ്റിന്‍കര ഡിവിഷനു കീഴില്‍ വരുന്ന പഞ്ചായത്തുകള്‍ പാറശാല, കാരോട, കുളത്തൂര്‍, പൂവാര്‍, കാഞ്ഞിരംകുളം, […]
Read More

അരുവിക്കര പമ്പിങ് പുനരാരംഭിച്ചു

അരുവിക്കരയിൽ വാട്ടർ അതോറിറ്റി നിർമാണം പൂർത്തീകരിച്ചു വരുന്ന 75എം എൽ ഡി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലം നഗരത്തിലേക്ക് ഇപ്പോൾ നിലവിലുള്ള പ്രധാന ജലവിതരണ പൈപ്പിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഇന്നു നടന്ന ബന്ധപ്പെടുത്തൽ പ്രവൃത്തികൾ നിശ്ചിത സമയത്തിനു മുൻപ് വൈകിട്ട് ആറു മണിയോടെ തന്നെ പൂർത്തീകരിച്ച് ശുദ്ധജല പമ്പിങ് പുനരാരംഭിച്ചു. ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഉച്ചയോടെ ജലവിതരണം പൂർവസ്ഥിതിയിലെത്തും. താഴ്ന്ന പ്രദേശങ്ങളിൽ ഇന്നു രാത്രിയോടെ വെള്ളം കിട്ടും.
Read More

ഡിസം. 19ന് തിരു. നഗരത്തിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം:അരുവിക്കരയിൽ വാട്ടർ അതോറിറ്റി നിർമ്മാണം പൂർത്തീകരിച്ചു വരുന്ന 75എം എൽ ഡി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലം നഗരത്തിലേക്ക് ഇപ്പോൾ നിലവിലുള്ള പ്രധാന ജലവിതരണ പൈപ്പിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ബന്ധപ്പെടുത്തൽ പ്രവൃത്തികൾ 19. 12. 2020 ശനിയാഴ്ച നടത്തുന്നതിന്റെ ഭാഗമായി അരുവിക്കരയിലെ 86 എംഎൽഡി ജല ശുദ്ധീകരണ ശാലയുടെ പ്രവർത്തനം 19.12. 2020 ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ പൂർണ്ണമായും നിർത്തി വയ്ക്കുന്നതാണ്. ആയതിനാൽ വാട്ടർ അതോറിറ്റിയുടെ പേരൂർക്കട, […]
Read More

ആലുവയിൽ പമ്പിങ് പുനരാരംഭിച്ചു; ജലവിതരണം സാധാരണ നിലയിലേക്ക്

വാട്ടർ അതോറിറ്റിയുടെ ആലുവ ജലശുദ്ധീകരണ ശാലയിൽനിന്ന് വിശാല കൊച്ചിയിലേക്കുള്ള ജലവിതരണം നടത്തുന്ന 1050 എംഎം കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അതോറിറ്റി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി രാത്രി 11 മണിയോടെ പമ്പിങ് പുനഃസ്ഥാപിച്ചു. പൊട്ടിയ പൈപ്പുകൾ മാറ്റി തൽസ്ഥാനത്ത് പുതിയ പൈപ്പുകൾ സ്ഥാപിച്ചു. പുതിയ പൈപ്പ് സ്ഥാപിക്കൽ നടക്കുന്നു
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
ml_INമലയാളം