അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇടുക്കി 56 കോളനിയിൽ ജലജീവൻ കുടിവെള്ളം

പൈനാവ്: 50 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇടുക്കി 56 കോളനിയിൽ കുടിവെള്ളമെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴിയാണ് ഇവിടെ കുടിവെള്ളം ലഭിച്ചത് . പട്ടിക വിഭാഗക്കാരായ നാല്പതോളം കുടുബങ്ങളാണ് കോളനിയിലെ താമസക്കാർ. 2018ലെ പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങളുണ്ടായി പ്രദേശമാണിത്. ജില്ലാ കേന്ദ്രത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്തിരുന്ന ഈ പട്ടികവർഗക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ അന്യമായിരുന്നു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളം കിട്ടാതെ…
Read More

ജലജീവൻ, കിഫ്ബി പദ്ധതികളുടെ പുരോ​ഗതി വിലയിരുത്താൻ ജലവിഭവ വകുപ്പ് മന്ത്രി മൂങ്ങിൽമടയിൽ

പാലക്കാട് : മൂങ്ങിൽമടയിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ പുരോ​ഗതി വിലയിരുത്താൻ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി സന്ദർശനം നടത്തി. മൂങ്ങിൽമടയിൽ എട്ടു ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണ ശാല, 11 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതല ജലസംഭരണി, പമ്പിം​ഗ് മെയിനിൽനിന്ന് 16 കി. മീ. ദൈർഘ്യമുള്ള പൈപ്പ്ലൈൻ, 9 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി എന്നിവയുൾപ്പെടുന്ന 23 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെയും…
Read More

കൊപ്പം വിളയൂർ സമ​ഗ്ര ജലവിതരണ പദ്ധതി:10764 കുടിവെള്ള കണക്ഷൻ, ഉദ്ഘാടനം ഏഴിന്

പാലക്കാട് : ജില്ലയിലെ പട്ടാമ്പി നിയോജക മണ്ഡലത്തിൽ 20 കോടി രൂപ നബാർഡ് ഫണ്ട് ഉപയോ​ഗിച്ച് നിർമാണം പൂർത്തിയാക്കിയ കൊപ്പം വിളയൂർ സമ​ഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 7.01.2021ന് ബഹു. ജലവിതരണ വകുപ്പു മന്ത്രി നിർവഹിക്കും. കൊപ്പം, വിളയൂർ പഞ്ചായത്തുകളിലെ മുഴുവൻ വീടുകൾക്കും കുടിവെള്ളം വിതരണം ചെയ്യാൻ 10 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ഈ പദ്ധതി വഴി കഴിയും. പദ്ധതിയുടെ ഭാ​ഗമായി 32 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല…
Read More

വാട്ടർ അതോറിറ്റി കരാറുകാർക്ക് ഒാൺലൈൻ സംവിധാനം

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ വിവിധ വിഭാഗങ്ങളിലുള്ള കരാറുകാരുടെ ലൈസൻസിംഗിന് ഒാൺലൈൻ സംവിധാനം നിലവിൽ വന്നു. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും www.kwa.kerala.gov.in/contractors/ എന്ന ലിങ്ക് ഉപയോഗിച്ച് പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content