ഫൈനാൻസ് വിഭാഗത്തെപ്പറ്റിയുള്ള വാർത്തകൾ അടിസ്ഥാനരഹിതം: വാട്ടർ അതോറിറ്റി

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ ഫൈനാൻസ് വിഭാഗത്തിൽ വിജിലൻസ് പരിശോധന നടത്തിയെന്നും ഫയലുകൾ പിടിച്ചെടുത്തുവെന്നുമുള്ള പത്രവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. വാട്ടർ അതോറിറ്റി ഹെഡ്‍വർക്സ് ഡിവിഷൻ അരുവിക്കര ഓഫീസുമായി ബന്ധപ്പെട്ട് വിജിലൻസിനു ലഭിച്ച ഒരു പരാതിയിൻമേലുള്ള അന്വേഷണത്തിൻറെ ഭാഗമായി ഒരു വിവരം വസ്തുതാപരമായി ശരിയാണോ എന്ന് പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥൻ ഫണ്ട്സ് വിഭാഗത്തിൽ  വന്നിരുന്നു. ആ വിവരം ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിലാക്കി അദ്ദേഹം മടങ്ങുകയും ചെയ്തു. മറ്റുവിധത്തിലുള്ള അന്വേഷണം നടത്തുകയോ…
Read More

പാംഹെൽഡ് മീറ്റർ റീ‍ഡിങ് മെഷീൻ:ബാങ്കുകൾക്കും ദർഘാസിൽ പങ്കെടുക്കാം

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡിങ്ങിനും സ്പോട്ട് ബില്ലിങ്ങിനുമായി പാംഹെൽഡ് ഉപകരണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തെത്തുടർന്ന് ഇത്തരം ഉപകരണങ്ങളുടെ നിർമാതാക്കളിൽനിന്ന് ദർഘാസ് ക്ഷണിച്ചിരുന്നു. ഈ പദ്ധതിയിൽ പങ്കാളികളാകാൻ ചില ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകൾ കൂടി താൽപര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് പാം ഹെൽഡ് മെഷീൻ നിർമാതാക്കളുമായുള്ള സംയുക്ത സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ഈ ബാങ്കുകൾക്കും ദർഘാസ് സമർപ്പിക്കുന്നതിന് അവസരം നൽകാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചു. ദർഘാസ് സമർപ്പണത്തിന് www.etenders,kerala.gov.in സന്ദർശിക്കേണ്ടതാണ്.
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content