വെള്ളപ്പൊക്കം: വാട്ടർ അതോറിറ്റിയിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കദുരിതം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിയിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലുമുള്ള കൺട്രോൾ റൂമുകളിൽ ദുരിതബാധിത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കാം.അതോറിറ്റി ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പറുകൾ- 8289940619, 8547605714. ഇരുപത്തിനാലു മണിക്കൂർ ടോൾ ഫ്രീ നമ്പരായ 1916ലും പരാതികൾ അറിയിക്കാം. പരാതികൾ 9495998258 എന്ന നമ്പരിൽ…