വാട്ടർ അതോറിറ്റിയിലെ എൻജിനീയറിങ് വിഭാഗത്തിന്റെ ദൈനംദിന പ്രവർത്തികളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് Project Information & Cost Estimation  അഥവാ PRICE എന്ന software. ദിനംപ്രതിയുള്ള അറ്റകുറ്റപ്പണികളും ബൃഹത്പദ്ധതികളും ഉൾപ്പടെയുള്ള എല്ലാ പ്രവർത്തികുളുടെയും എസ്റ്റിമേറ്റുകൾ സമയബന്ധിതമായും കൃത്യതയോടെയും തയ്യാറാക്കുന്നതിൽ വിപ്ലവാത്മകരമായ മാറ്റങ്ങൾ സമ്മാനിച്ച ഈ software ഇന്ന് എഞ്ചിനീയറിങ്‌ വിഭാഗത്തിന് ഒരു മുതൽകൂട്ടാണെന്നതിൽ  രണ്ടഭിപ്രായമുണ്ടാവില്ല. ഇതിന്റെ ശരിയായ ഉപയോഗവും സാധ്യതകളും എല്ലാ എൻജിനീയറിങ് ജീവനക്കാരും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട്  techdrops ന്റെ നാലാമത്തെ സെഷൻ ആയി PRICE ESTIMATION – BASICS FOR BEGINNERS എന്ന വിഷയം തിരഞ്ഞെടുത്തത്.  വാട്ടർ അതോറിറ്റിയിലെ PRICE ന്റെ നോഡൽ ഓഫീസർ ആയ Er.Rajesh.S  നയിച്ച സെഷൻ PRICE നെ പുതുതായി പരിചയപ്പെടുന്നവർക്കും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്കും ഒരുപോലെ ഹൃദ്യവും പ്രയോജനകരവുമായി. വിഷയത്തിന്റെ വ്യാപ്തി ഉൾകൊണ്ടുകൊണ്ടു ഒരൊറ്റ ദിവസത്തിൽ ഒതുക്കാതെ 07.09.21, 08.09.21, 16.09.21, 20.09.21  എന്നിങ്ങനെ 4 ഭാഗങ്ങളായാണ് അവതരിപ്പിച്ചതു. മികച്ച ഒരു സെഷൻ അവതരിപ്പിച്ച Er.Rajesh.S  നു അസോസിയേഷന്റെ നന്ദി..

PRICE സംബന്ധമായ സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

Er.RAJESH.S , Nodal Officer, PRICE – 94000 67878

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)