കുടിവെള്ള കണക്ഷൻ: ഇ-ടാപ്പ് വഴി കൂടുതൽ സേവനങ്ങൾ ഒാൺലൈനിൽ
പുതിയ കുടിവെള്ള/സിവറേജ് കണക്ഷനുകൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള വെബ് ആപ്ലിക്കേഷൻ ഇ-ടാപ്പ് വഴി, കൂടുതൽ കുടിവെള്ള സംബന്ധിയായ സേവനങ്ങൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാൻ കേരള വാട്ടർ അതോറിറ്റി സൗകര്യമേർപ്പെടുത്തി. മീറ്റർ മാറ്റിവയ്ക്കൽ, കണക്ഷൻ വിഭാഗ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ പരിശോധന, കണക്ഷൻ വിച്ഛേദനം, പുനർ കണക്ഷൻഎന്നീ സേവനങ്ങൾക്കു കൂടി ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്. ജൂൺ 20 മുതൽ ഈ സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമായിരിക്കും…


