അരുവിക്കര ഡാം റിസർവോയർ മാലിന്യമുക്തമാക്കി വാട്ടർ അതോറിറ്റി
നഗരവാസികൾക്ക് കുടിവെള്ളമെത്തിക്കുന്നതിനായി, ജലം സംഭരിക്കുന്ന അരുവിക്കര ഡാം റിസർവോയർ മാലിന്യമുക്തമാക്കി വാട്ടർ അതോറിറ്റി. അരുവിക്കര ഡാം റിസര്‍വോയറില്‍ ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പ് ഹൗസുകളുടെ ഇന്‍ടേക്ക് ഭാഗങ്ങളിലും ഡാം ഷട്ടറിന്റെ സമീപപ്രദേശങ്ങളിലും ഇരുപതിനായിരത്തോളം സ്ക്വയർ മീറ്റർ വിസ്തൃതിയില്‍ അടിഞ്ഞു കൂടിയിരുന്ന പായലും മറ്റു മാലിന്യങ്ങളും വാട്ടർ അതോറിറ്റി ഹെഡ് വര്‍ക്‌സ് അരുവിക്കര ഡിവിഷന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. അഞ്ചര ലക്ഷം രൂപ ചെലവില്‍ ടെൻഡര്‍ വിളിച്ച്, യന്ത്രസഹായമില്ലാതെ 22 ദിവസം തൊഴിലാളികളെ…
കുടിവെള്ള കണക്ഷൻ
ഭിന്ന ശേഷിക്കാരായ കുട്ടികളുള്ള, നിലവിൽ കുടിവെള്ള കണക്ഷനില്ലാത്ത നിർധന കുടുംബങ്ങൾക്ക് സൌജന്യമായി കുടിവെള്ള കണക്ഷൻ എടുത്തു നൽകുന്ന ദൌത്യം ഏറ്റെടുക്കുന്നതായി ബഹു. മന്ത്രിയെ അറിയിക്കുകയും റോട്ടറി ക്ലബ്ബുമായി സഹകരിച്ച് ഈ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം ജില്ലകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുവാനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് – Er. Unnikrishnan (984615004)
ചികിത്സ സഹായം കൈമാറി
സഹപ്രവർത്തകയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിയന്തര ആവശ്യത്തിന് സ്റ്റേറ്റ് കമ്മിറ്റിയുടെ ഫണ്ടിൽ നിന്ന് മുൻകൂറായി നൽകിയ 50000/- രൂപയുടെ ചെക്ക് തൃശൂർ സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീമതി. പൗളി പീറ്ററിന് അക്വ തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ സുനിൽ കെ ജെ കൈമാറി.
AKWAO TECH – TRAINING PROGRAM-SESSION-6
സാങ്കേതിക വിഷയങ്ങളിൽ തുടർച്ചയായി Weekly Knowledge Sharing Sessions അക്വ ടെക്നിക്കൽ കമ്മറ്റി സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ആറാമത്തെ സെഷൻ ഡോ. ലമാന്റോ സോമർവെൽ (മാനേജിംഗ് ഡയറക്ടർ ടെക്നോസോൾ) നയിക്കുന്നു ?വിഷയം : Soil Testing and Foundation Design ?Time 7.30 pm?Date 26/6/2021 ?Link https://meet.google.com/ich-smcj-zvn അക്വടെക്ക് സബ് കമ്മറ്റി.
പുതിയ ഐടി സംരംഭങ്ങൾ വഴി വാട്ടർ അതോറിറ്റി സേവനം വീട്ടിൽ ലഭ്യമാകും: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ഭാവിയിൽ പോരാട്ടങ്ങൾ ശുദ്ധജലത്തിനു വേണ്ടിയായിരിക്കുമെന്നും അന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കഴിയാതെ പോകുമോ എന്ന ആശങ്ക മുൻകൂട്ടി കാണാനുള്ള കരുതലും അത്തരം അവസ്ഥ സംജാതമാകാത്ത രീതിയിലുള്ള പ്രവർത്തനവുമാണ് വാട്ടർ അതോറിറ്റിയിൽ നിന്നുണ്ടാകേണ്ടതെന്നും ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സമഗ്ര വിവര സാങ്കേതികവിദ്യയിലേക്കു ചുവടു മാറുന്നതിന്റെ ഭാഗമായി ആറു പുതിയ വിവര സാങ്കേതികവിദ്യാ സംരഭങ്ങളുടെ ഉദ്ഘാടനം അതോറിറ്റി ആസ്ഥാന നിർവഹിക്കുകയായിരുന്നു മന്ത്രി.…


