പൊന്നാനിക്ക് ശുദ്ധജലം; സമ​ഗ്ര കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു

ജലത്താൽ ചുറ്റപ്പെട്ടതാണെങ്കിലും കുടിവെള്ളത്തിന് ഏറെ പ്രയാസം നേരിടുന്ന സ്ഥലമാണ് പൊന്നാനി താലൂക്ക്. പൊന്നാനി സമ​ഗ്ര കുടിവെള്ള പദ്ധതി നാടിനു സമർപ്പിക്കുന്നതിലൂടെ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3. 30 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു. ബഹു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.…
Read More

പൊന്നാനി ശുദ്ധജല വിതരണ പദ്ധതി: പൂർത്തിയായത് 66 കോടി രൂപയ്ക്ക്

പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനി മുനിസിപ്പാലിറ്റിയും മാറഞ്ചേരി, വെളിയംകോട്, പെരുമ്പടപ്പ്, ആലംകോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകൾക്കും കൂടാതെ തവനൂർ നിയോജക മണ്ഡലത്തിലെ തവനൂർ, എടപ്പാൾ, കാലടി, വട്ടംകുളം എന്നീ നാല് പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം നടന്ന ചെയ്യപ്പെടുന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി. 2016 -17 സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട ഈ പദ്ധതിക്ക് 2017 മെയ്…
Read More

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇടുക്കി 56 കോളനിയിൽ ജലജീവൻ കുടിവെള്ളം

പൈനാവ്: 50 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇടുക്കി 56 കോളനിയിൽ കുടിവെള്ളമെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴിയാണ് ഇവിടെ കുടിവെള്ളം ലഭിച്ചത് . പട്ടിക വിഭാഗക്കാരായ നാല്പതോളം കുടുബങ്ങളാണ് കോളനിയിലെ താമസക്കാർ. 2018ലെ പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങളുണ്ടായി പ്രദേശമാണിത്. ജില്ലാ കേന്ദ്രത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്തിരുന്ന ഈ പട്ടികവർഗക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ അന്യമായിരുന്നു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളം കിട്ടാതെ…
Read More

ജലജീവൻ, കിഫ്ബി പദ്ധതികളുടെ പുരോ​ഗതി വിലയിരുത്താൻ ജലവിഭവ വകുപ്പ് മന്ത്രി മൂങ്ങിൽമടയിൽ

പാലക്കാട് : മൂങ്ങിൽമടയിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ പുരോ​ഗതി വിലയിരുത്താൻ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി സന്ദർശനം നടത്തി. മൂങ്ങിൽമടയിൽ എട്ടു ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണ ശാല, 11 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതല ജലസംഭരണി, പമ്പിം​ഗ് മെയിനിൽനിന്ന് 16 കി. മീ. ദൈർഘ്യമുള്ള പൈപ്പ്ലൈൻ, 9 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി എന്നിവയുൾപ്പെടുന്ന 23 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെയും…
Read More

കൊപ്പം വിളയൂർ സമ​ഗ്ര ജലവിതരണ പദ്ധതി:10764 കുടിവെള്ള കണക്ഷൻ, ഉദ്ഘാടനം ഏഴിന്

പാലക്കാട് : ജില്ലയിലെ പട്ടാമ്പി നിയോജക മണ്ഡലത്തിൽ 20 കോടി രൂപ നബാർഡ് ഫണ്ട് ഉപയോ​ഗിച്ച് നിർമാണം പൂർത്തിയാക്കിയ കൊപ്പം വിളയൂർ സമ​ഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 7.01.2021ന് ബഹു. ജലവിതരണ വകുപ്പു മന്ത്രി നിർവഹിക്കും. കൊപ്പം, വിളയൂർ പഞ്ചായത്തുകളിലെ മുഴുവൻ വീടുകൾക്കും കുടിവെള്ളം വിതരണം ചെയ്യാൻ 10 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ഈ പദ്ധതി വഴി കഴിയും. പദ്ധതിയുടെ ഭാ​ഗമായി 32 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല…
Read More

വാട്ടർ അതോറിറ്റി കരാറുകാർക്ക് ഒാൺലൈൻ സംവിധാനം

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ വിവിധ വിഭാഗങ്ങളിലുള്ള കരാറുകാരുടെ ലൈസൻസിംഗിന് ഒാൺലൈൻ സംവിധാനം നിലവിൽ വന്നു. പുതിയ ലൈസൻസ് എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും www.kwa.kerala.gov.in/contractors/ എന്ന ലിങ്ക് ഉപയോഗിച്ച് പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.
Read More

ജലജീവൻ: 5.16 ലക്ഷം കുടിവെള്ള കണക്ഷനുകൾക്കു കൂടി ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി, 2020-21ലെ രണ്ടാംഘട്ടത്തിൽ 5.16 ലക്ഷം കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായുള്ള 2313.11 കോടി രൂപയുടെ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. 611 അംഗൻവാടികൾക്ക് കുടിവെള്ള കണക്ഷൻ നൽകാനായി 61 ലക്ഷം രൂപയും കുടിവെള്ള ഗുണനിലവാര പ്രശ്നങ്ങളുള്ള പ്രദേശങ്ങൾക്ക് താൽക്കാലിക പരിഹാരം ലഭ്യമാക്കാനായി 2.85 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 16.48 ലക്ഷം…
Read More

നെയ്യാറ്റിൻകരയിൽ അതിവേ​ഗം ജലജീവൻ കണക്ഷൻ

തിരുവനന്തപുരം: വാട്ടര്‍ സപ്ലൈ ഡിവിഷന്‍ നെയ്യാറ്റിന്‍കരയുടെ പരിധിയിലുള്ള പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി, നിലവിലുള്ള പൊതുടാപ്പിന്‌ സമീപമുള്ള താമസക്കാര്‍, എസ് സി/എസ്ടി കോളനി നിവാസികള്‍ എന്നിവര്‍ക്ക്‌ അടിയന്തിരമായി കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നതിന് വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി.ജലജീവൻ കണക്ഷന്‍ ലഭിക്കാന്‍ തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടുകയോ JJM YES എന്ന്‌ 9400730405 എന്ന നമ്പരിലേക്ക്‌ 2020 ജനുവരി 5-നകം എസ്എംഎസ് ചെയ്യുകയോ വേണ്ടതാണ്‌.നെയ്യാറ്റിന്‍കര ഡിവിഷനു കീഴില്‍ വരുന്ന പഞ്ചായത്തുകള്‍…
Read More

അരുവിക്കര പമ്പിങ് പുനരാരംഭിച്ചു

അരുവിക്കരയിൽ വാട്ടർ അതോറിറ്റി നിർമാണം പൂർത്തീകരിച്ചു വരുന്ന 75എം എൽ ഡി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലം നഗരത്തിലേക്ക് ഇപ്പോൾ നിലവിലുള്ള പ്രധാന ജലവിതരണ പൈപ്പിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഇന്നു നടന്ന ബന്ധപ്പെടുത്തൽ പ്രവൃത്തികൾ നിശ്ചിത സമയത്തിനു മുൻപ് വൈകിട്ട് ആറു മണിയോടെ തന്നെ പൂർത്തീകരിച്ച് ശുദ്ധജല പമ്പിങ് പുനരാരംഭിച്ചു. ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നാളെ ഉച്ചയോടെ ജലവിതരണം പൂർവസ്ഥിതിയിലെത്തും. താഴ്ന്ന പ്രദേശങ്ങളിൽ ഇന്നു രാത്രിയോടെ വെള്ളം കിട്ടും.
Read More

ഡിസം. 19ന് തിരു. നഗരത്തിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം:അരുവിക്കരയിൽ വാട്ടർ അതോറിറ്റി നിർമ്മാണം പൂർത്തീകരിച്ചു വരുന്ന 75എം എൽ ഡി ജല ശുദ്ധീകരണ ശാലയിൽ നിന്നുള്ള ജലം നഗരത്തിലേക്ക് ഇപ്പോൾ നിലവിലുള്ള പ്രധാന ജലവിതരണ പൈപ്പിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ബന്ധപ്പെടുത്തൽ പ്രവൃത്തികൾ 19. 12. 2020 ശനിയാഴ്ച നടത്തുന്നതിന്റെ ഭാഗമായി അരുവിക്കരയിലെ 86 എംഎൽഡി ജല ശുദ്ധീകരണ ശാലയുടെ പ്രവർത്തനം 19.12. 2020 ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ പൂർണ്ണമായും നിർത്തി…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content