നഗരത്തിന് അധിക ദാഹജലം; 75 എംഎൽഡി ജലശുദ്ധീകരണശാലപ്രധാനമന്തി നാടിനു സമർപ്പിച്ചു
അമൃത് പദ്ധതിക്കു കീഴിൽ നിർമാണം പൂർത്തിയാക്കിയ, വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ പുതിയ 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാല പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. തിരുവനന്തപുരം നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. പുതിയ ജലശുദ്ധീകരണ ശാല പ്രവർത്തനമാരംഭിക്കുന്നതോടെ നഗരവാസികളുടെ പ്രതിദിന ശുദ്ധജല ലഭ്യത 100 ലിറ്ററിൽനിന്ന് 150 ലിറ്ററായി വർധിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 13 ലക്ഷം നഗരവാസികളുടെ കുടിവെള്ള…
തിരു. നഗര ജലക്ഷാമത്തിന് പരിഹാരമായി 75 എംഎൽഡി ജലശുദ്ധീകരണശാല; ഉദ്ഘാടനം 19ന് പ്രധാനമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരുവനന്തപുരം നഗരസഭയുടെയും ധനസഹായത്തോടെ, അമൃത് പദ്ധതിക്കു കീഴിൽ, വാട്ടർ അതോറിറ്റി അരുവിക്കരയിൽ നിർമാണം പൂർത്തീകരിച്ച, 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ പ്രവർത്തനോദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കും. 19.02.2021 വെള്ളിയാഴ്ച 4.30ന് തിരുവനന്തപുരം നഗരസഭാ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് മന്ത്രി ശ്രീ. ഹർദീപ് സിങ്…
പൊന്നാനിക്ക് ശുദ്ധജലം; സമഗ്ര കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു
ജലത്താൽ ചുറ്റപ്പെട്ടതാണെങ്കിലും കുടിവെള്ളത്തിന് ഏറെ പ്രയാസം നേരിടുന്ന സ്ഥലമാണ് പൊന്നാനി താലൂക്ക്. പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി നാടിനു സമർപ്പിക്കുന്നതിലൂടെ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3. 30 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു. ബഹു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.…
പൊന്നാനി ശുദ്ധജല വിതരണ പദ്ധതി: പൂർത്തിയായത് 66 കോടി രൂപയ്ക്ക്
പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനി മുനിസിപ്പാലിറ്റിയും മാറഞ്ചേരി, വെളിയംകോട്, പെരുമ്പടപ്പ്, ആലംകോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകൾക്കും കൂടാതെ തവനൂർ നിയോജക മണ്ഡലത്തിലെ തവനൂർ, എടപ്പാൾ, കാലടി, വട്ടംകുളം എന്നീ നാല് പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം നടന്ന ചെയ്യപ്പെടുന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി. 2016 -17 സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട ഈ പദ്ധതിക്ക് 2017 മെയ്…
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇടുക്കി 56 കോളനിയിൽ ജലജീവൻ കുടിവെള്ളം
പൈനാവ്: 50 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇടുക്കി 56 കോളനിയിൽ കുടിവെള്ളമെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴിയാണ് ഇവിടെ കുടിവെള്ളം ലഭിച്ചത് . പട്ടിക വിഭാഗക്കാരായ നാല്പതോളം കുടുബങ്ങളാണ് കോളനിയിലെ താമസക്കാർ. 2018ലെ പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങളുണ്ടായി പ്രദേശമാണിത്. ജില്ലാ കേന്ദ്രത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്തിരുന്ന ഈ പട്ടികവർഗക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ അന്യമായിരുന്നു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളം കിട്ടാതെ…
ജലജീവൻ, കിഫ്ബി പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ജലവിഭവ വകുപ്പ് മന്ത്രി മൂങ്ങിൽമടയിൽ
പാലക്കാട് : മൂങ്ങിൽമടയിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി സന്ദർശനം നടത്തി. മൂങ്ങിൽമടയിൽ എട്ടു ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണ ശാല, 11 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതല ജലസംഭരണി, പമ്പിംഗ് മെയിനിൽനിന്ന് 16 കി. മീ. ദൈർഘ്യമുള്ള പൈപ്പ്ലൈൻ, 9 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി എന്നിവയുൾപ്പെടുന്ന 23 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെയും…