ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടറുടെ നിർദേശം
കേരള വാട്ടർ അതോറിറ്റിയിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് നിർദേശം നൽകി. നിലവിൽ ശാസ്താംകോട്ട,അരുവിക്കര, വയനാട് എന്നിവിടങ്ങളിൽ മാത്രം നിലവിലുള്ള ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം അതോറിറ്റിക്ക് സാമ്പത്തിക നേട്ടവും പ്രവർത്തന മികവും നൽകുന്നുവെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് മാനേജിങ് ഡയറക്ടറുടെ തീരുമാനംവയനാട് ബത്തേരി ഡിവിഷനിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രതിനിധികൾ എക്സിക്യുട്ടീവ് എൻജിനീയർ ടി.തുളസീധരൻറെ നേതൃത്വത്തിൽ മാനേജിങ് ഡയറക്ടറുടെ…