പ്ലംബിങ് ലൈസൻസ് പരീക്ഷ:ഡിസം. 12 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ പുതുതായി പ്ലംബിങ് ലൈസൻസ് നൽകുന്നതിനുള്ള യോ​ഗ്യത നിർണയ പരീക്ഷ 2023 ഫെബ്രുവരിയിൽ നടക്കും. സിലബസും നിർദേശങ്ങളുമടങ്ങുന്ന അപേക്ഷ, വാട്ടർ അതോറിറ്റിയുടെ ഒൗദ്യോ​ഗിക വെബ്സൈറ്റ് www.kwa.kerala.gov.in എന്ന വെബ്സൈറ്റിൽ ഡിസംബർ 12 മുതൽ ലഭ്യമാകും. ഒാൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26.
Read More

വാട്ടർ അതോറിറ്റി ആംനെസ്റ്റി പദ്ധതി:ഇതുവരെ സമാഹരിച്ചത് 17.05 കോടി

തിരുവനന്തപുരം: ഉപഭോക്താക്കളുടെ കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി നടപ്പാക്കിയ ആംനെസ്റ്റി പദ്ധതിപ്രകാരം ഇതുവരെ സമാഹരിച്ചത് 17.05 കോടി രൂപ. 38.47 കോടി രൂപയ്ക്ക് തവണകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിപ്രകാരം ജൂലൈ, ഒാ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി, വാട്ടർ അതോറിറ്റിയുടെ 29 ഡിവിഷനുകളിലായി 98083 അപേക്ഷകളാണ് സ്വീകരിച്ചത്. ഇതിൽ 29.68 ശതമാനം അപേക്ഷകൾ (29114) ഇതിനകം പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്. ബാക്കി അപേക്ഷകൾ പരിഹരിച്ചു വരികയാണ്. 2022 ജൂലെെയിലെ വാട്ടർ…
Read More

വാട്ടർ അതോറിറ്റിയുടെ സെൽഫ് മീറ്റർ റീഡർ ആപ്, മീറ്റർ റീഡർ ആപ് – പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: മീറ്റർ റീഡിങ് കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാ​ഗമായി കേരള വാട്ടർ അതോറിറ്റി ആവിഷ്കരിച്ച സെൽഫ് മീറ്റർ റീഡർ ആപ്പ്, മീറ്റർ റീഡർ ആപ്പ് എന്നിവ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. തൊടുപുഴ ഡിവിഷനിൽ ഇന്ന് മീറ്റർ റീഡർമാർ മീറ്റർ റീഡർ ആപ് ഉപയോ​ഗിച്ച് മീറ്റർ റീഡിങ് നടത്തി. കൊച്ചി ഡിവിഷനിലെ തൃപ്പൂണിത്തറ സെക്ഷനിൽ ഉപഭോക്താക്കൾ, സെൽഫ് മീറ്റർ റീഡിങ് ആപ് ഉപയോ​ഗിച്ച് മീറ്റർ റീഡിങ് നടത്തി. ഈ ആപ്ലിക്കേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം…
Read More

കുടിവെള്ള ചാര്‍ജ് പിഴയില്ലാതെഅടയ്ക്കാനുള്ള സമയപരിധി കുറച്ചു

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുടിവെള്ള ചാര്‍ജ് പിഴയില്ലാതെ അടയ്ക്കാവുന്ന സമയപരിധി ബില്‍ തീയതി മുതല്‍ 15 ദിവസം വരെയാക്കി കുറച്ചു. മുൻപ് പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസമായിരുന്നു. ഇനി ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴ ഇല്ലാതെയും അതു കഴിഞ്ഞുള്ള 15 ദിവസത്തിനുളളില്‍ അടയ്ക്കുകയാണെങ്കില്‍ 12% പ്രതിവര്‍ഷ പലിശയും ഈടാക്കും. പിഴയോട്ടുകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാൻ നടപടിയെടുക്കും. 30…
Read More

കുടിവെള്ള ചാ‍ർജ് കുടിശ്ശിക: ആംനസ്റ്റി പദ്ധതി സെപ്റ്റംബര്‍ 30 വരെ നീട്ടി

ഉപഭോക്താക്കൾക്ക് ഒട്ടേറെ ഇളവുകൾ നൽകി കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ കേരള വാട്ടർ അതോറിറ്റി നടപ്പായിട്ടുള്ള ആംനസ്റ്റി പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കുമായി അവതരിപ്പിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതിപ്രകാരം തീര്‍പ്പാക്കുന്ന കണക്ഷനുകള്‍ക്ക്, കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷന്‍ നിലനിര്‍ത്താന്‍ കഴിയും. ബാക്കി തുക അടയ്ക്കാന്‍ പരമാവധി ആറു തവണകള്‍ വരെ അനുവദിക്കും. പിഴയും പിഴപ്പലിശയും പരമാവധി ഇളവു ചെയ്ത് കുടിശ്ശിക തീര്‍പ്പാക്കാനുള്ള…
Read More

കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതിയുമായി വാട്ടർ അതോറിറ്റി

തിരുവനന്തപുരം: റവന്യു കുടിശ്ശിക പിരിക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാ​ഗമായി, ഉപഭോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് കേരള വാട്ടർ അതോറിറ്റി ഒാ​ഗസ്റ്റ് 15 വരെ ആംനെസ്റ്റി പദ്ധതി നടപ്പാക്കുന്നു. ഊർജിത കുടിശ്ശിക നിവാരണത്തിന്റെ ഭാ​ഗമായി വാട്ടർ അതോറിറ്റി സമർപ്പിച്ച ആംനെസ്റ്റി പദ്ധതി മാർ​ഗരേഖ അം​ഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ വിഭാ​ഗം ഉപഭോക്താക്കൾക്കുമായി അവതരിപ്പിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതിപ്രകാരം തീർപ്പാക്കുന്ന കണക്ഷനുകൾക്ക്, കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താൻ കഴിയും. ബാക്കി…
Read More

അവധിദിനത്തിൽ വാട്ടർ അതോറിറ്റി തീർപ്പാക്കിയത് 5768 ഫയലുകൾ

ഞായറാഴ്ച പ്രവൃത്തി ദിവസമാക്കി കേരള വാട്ടർ അതോറിറ്റിയിൽ നടന്ന പ്രത്യേക ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയിൽ സംസ്ഥാനത്തൊട്ടാകെയുള്ള ഒാഫിസുകളിലായി തീർപ്പാക്കിയത് 5768 ഫയലുകൾ. ആയിരത്തിയഞ്ഞൂറിലേറെ ജീവനക്കാർ ഫയൽ തീർപ്പാക്കലിനായി അവധിദിനത്തിൽ ജോലിക്കെത്തി. കേന്ദ്ര കാര്യാലയത്തിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത്- 2276 എണ്ണം. അതിൽത്തന്നെ1780 ഫയലുകൾ തീർപ്പാക്കിയ എസ്റ്റാബ്ലിഷ്മെന്റ് വിഭാ​ഗം തീർപ്പാക്കിയ ഫയലുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലെത്തി.
Read More

ഡ്രാഫ്സ്റ്റ്മാൻ ​ഗ്രേഡ് 1സീനിയോറിറ്റി ലിസ്റ്റ്

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്സ്റ്റ്മാൻ ​ഗ്രേഡ് 1 തസ്തികയുടെ പ്രൊവിഷനൽ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിനെ സംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉള്ളവർ 16.06.2022നു മുൻപ് അവ കൺട്രോളിങ് ഒാഫിസർമാർ മുഖാന്തിരം ചീഫ് എൻജിനീയറെ(എച്ച് ആർഡി& ജനറൽ) അറിയിക്കേണ്ടതാണ്.
Read More

കുടിവെള്ള കണക്ഷൻ: ഇ-ടാപ്പ് വഴി കൂടുതൽ സേവനങ്ങൾ ഒാൺലൈനിൽ

പുതിയ കുടിവെള്ള/സിവറേജ് കണക്ഷനുകൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള വെബ് ആപ്ലിക്കേഷൻ ഇ-ടാപ്പ് വഴി, കൂടുതൽ കുടിവെള്ള സംബന്ധിയായ സേവനങ്ങൾക്ക് ഒാൺലൈൻ ആയി അപേക്ഷിക്കാൻ കേരള വാട്ടർ അതോറിറ്റി സൗകര്യമേർപ്പെടുത്തി. മീറ്റർ മാറ്റിവയ്ക്കൽ, കണക്ഷൻ വിഭാ​ഗ മാറ്റം, ഉടമസ്ഥാവകാശ മാറ്റം, മീറ്റർ പരിശോധന, കണക്ഷൻ വിച്ഛേദനം, പുനർ കണക്ഷൻഎന്നീ സേവനങ്ങൾക്കു കൂടി ഒാൺലൈൻ ആയി അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്. ജൂൺ 20 മുതൽ ഈ സേവനങ്ങൾ ഒാൺലൈൻ വഴി മാത്രമായിരിക്കും…
Read More

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഒാൺലൈൻ വഴി മാത്രം അടയ്ക്കണം

2022 ജൂൺ 15 നു ശേഷം, 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഒാൺലൈൻ വഴി മാത്രം അടയ്ക്കേണ്ടതാണെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഒാൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം. യുപിഐ ആപ്പുകൾ ഉപയോ​ഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും കുടിവെള്ള ചാർജ് ഒാൺലൈൻ ആയി അടയ്ക്കാം. ഒാൺലൈൻ ആയി അടയ്ക്കുന്ന ബില്ലുകൾക്ക്, ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content