ഗുരുവായൂർ: കേരള വാട്ടർ അതോറിറ്റിയുടെ ​ഗുരുവായൂർ അഴുക്കുചാൽ പദ്ധതിക്ക് 60 ലക്ഷത്തിന്റെ റോബോട്ടിക് ശുചീകരണ യന്ത്രം ലഭ്യമാക്കി. ജൻ റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ച ശുചീകരണ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജലവിഭവ മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ നിർവഹിച്ചു.

പുതിയ ശുചീകരണയന്ത്രം പ്രവർത്തിച്ചു തുടങ്ങുന്നതോടെ ആൾനൂഴികളും സീവർ ലൈനുകളും വൃത്തിയാക്കാൻ തൊഴിലാളികളെ ഉപയോ​ഗിക്കേണ്ടി വരില്ല. സിവറേജ് ലൈനിലൂടെ മാലിന്യം സു​ഗമമായി ഒഴുകിപ്പോകുന്നതിന് ലൈനുകളും ആൾനൂഴികളും ഇടയ്ക്കിടെ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലാളികളെ ഉപയോ​ഗിച്ച് ഈ ജോലികൾ നടത്തുമ്പോൾ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. 2021 നവംബർ 16ന് കമ്മിഷൻ ചെയ്ത ​ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയിൽനിന്ന് ഇതുവരെ 63 കണക്ഷനുകൾ നൽകിയിട്ടുണ്ട്. 12 കണക്ഷനുകൾ നൽകുന്ന പ്രവൃത്തികൾ പുരോ​ഗമിക്കുകയാണ്. ചക്കുംകണ്ടത്ത് പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ മാലിന്യസംസ്കരണശാലയുടെ ശേഷി മൂന്ന് എംഎൽഡിയാണ്. ഇത് അഞ്ച് എംഎൽഡിയായി വർധിപ്പിക്കുന്നതിനും പദ്ധതിപ്രദേശം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും 24.75 കോടി രൂപയുടെ പദ്ധതി അമൃത് 2.0-ൽ ഉൾപ്പെടുത്തി സമർപ്പിച്ചിട്ടുണ്ട്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content