ഗുരുവായൂർ അഴുക്കുചാൽ പദ്ധതിക്ക് 60 ലക്ഷത്തിന്റെ റോബോട്ടിക് ശുചീകരണ യന്ത്രം
ഗുരുവായൂർ: കേരള വാട്ടർ അതോറിറ്റിയുടെ ഗുരുവായൂർ അഴുക്കുചാൽ പദ്ധതിക്ക് 60 ലക്ഷത്തിന്റെ റോബോട്ടിക് ശുചീകരണ യന്ത്രം ലഭ്യമാക്കി. ജൻ റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ച ശുചീകരണ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിച്ചു. പുതിയ ശുചീകരണയന്ത്രം പ്രവർത്തിച്ചു തുടങ്ങുന്നതോടെ ആൾനൂഴികളും സീവർ ലൈനുകളും വൃത്തിയാക്കാൻ തൊഴിലാളികളെ ഉപയോഗിക്കേണ്ടി വരില്ല. സിവറേജ് ലൈനിലൂടെ മാലിന്യം സുഗമമായി ഒഴുകിപ്പോകുന്നതിന് ലൈനുകളും ആൾനൂഴികളും ഇടയ്ക്കിടെ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലാളികളെ…