എല്ലാ വീട്ടിലും കുടിവെള്ളം; എരുവെട്ടി കുടിവെള്ള പദ്ധതി മുഖ്യമന്ത്രി 30ന് ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജിലെ 18,000-ഓളം ആളുകൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന എരുവട്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ 30 ശനിയാഴ്ച വൈകിട്ട് നാലിന് കാപ്പുമ്മൽ കോഴൂർ യുപി സ്കൂളിൽ നടക്കുന്ന ഉ​ദ്ഘാടനച്ചടങ്ങിൽ ബഹു. ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ അധ്യക്ഷനായിരിക്കും. കണ്ണൂർ എംപി ശ്രീ. കെ. സുധാകരൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.…
Read More

വെള്ളപ്പൊക്കം: വാട്ടർ അതോറിറ്റിയിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കദുരിതം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിയിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലുമുള്ള കൺട്രോൾ റൂമുകളിൽ ദുരിതബാധിത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കാം.അതോറിറ്റി ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പറുകൾ- 8289940619, 8547605714. ഇരുപത്തിനാലു മണിക്കൂർ ടോൾ ഫ്രീ നമ്പരായ 1916ലും പരാതികൾ അറിയിക്കാം. പരാതികൾ 9495998258 എന്ന നമ്പരിൽ…
Read More

ഫ്ലോ ഫെയ്ലർ അലേർട്ട് സംവിധാനം സ്ഥാപിച്ചു

ജലശുദ്ധീകരണശാലകളിൽ പമ്പിങ് മെയ്നിലെ ചോർച്ചകൾ തുടക്കത്തിൽത്തന്നെ കണ്ടെത്താൻ സഹായിക്കുന്ന ഫ്ലോ ഫെയ്ലർ അലേർട്ട് സംവിധാനം അരുവിക്കരയിലെ നാലു ജലശുദ്ധീകരണ ശാലകളിലും( 72 എംഎൽഡി, 74 എംഎൽഡി, 75 എംഎൽഡി, 86 എംഎൽഡി) കാളിപാറ 36 എംഎൽഡി പ്ലാന്റിലും സ്ഥാപിച്ചു. ഉപകരണത്തിന്റെ നിർമാതാവ് കൊണ്ടോട്ടി ചീക്കോട് പ്ലാന്റിലെ ഹെഡ് ഒാപറേറ്റർ ശ്രീ. ടി.കെ. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് സംവിധാനം സ്ഥാപിച്ചത്.
Read More

മീറ്റർ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഒാൺലൈൻ അപേക്ഷ

തിരുവനന്തപുരം: ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിം​ഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടർ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ പറഞ്ഞു. അപേക്ഷകർക്ക് ഒരു ഘട്ടത്തിലും ഒാഫിസുകളിൽ നേരിട്ടെത്താതെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനായി അവതരിപ്പിച്ച ഇ-ടാപ്പ് സംവിധാനവും പുതിയ കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാ​ഗത രീതികളിൽനിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ…
Read More

techdrops # 5 – O&M Management and O&M Portal

വാട്ടർ അതോറിറ്റിയിൽ നിലവിൽ ഉപയോഗിച്ചുവരുന്ന software കളിൽ ഏറ്റവും പ്രധാനവും വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ചതുമായ ഒന്നാണ് Ongoing Bill Monitoring System എന്ന O&M Portal. അതോറിറ്റിയിലെ എല്ലാ ദൈനംദിന അറ്റകുറ്റപണികളുടെയും പൂർണ്ണവിവരം സുതാര്യമാക്കിയ ഈ software ലൂടെ  പണി ചെയ്യുന്ന കരാറുകാരുടെ Bill Payment കൾ കുറ്റമറ്റതാക്കാൻ കഴിഞ്ഞു. സെക്ഷൻ ഓഫീസുകൾ മുതലുള്ള എല്ലാ ഓഫീസിന്റെയും കീഴിലുള്ള  ഏതൊരു കാലയളവിലെയും  അറ്റകുറ്റപണികളുടെ വിശദവിവരങ്ങൾ ഏതു സമയത്തും O&M…
Read More

APHEK demands for Standardization of rate for electro mechanical works in KWA

വാട്ടർ അതോറിറ്റിയിൽ ദൈനംദിനം വിവിധങ്ങളായ ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും ഇതിന് ആവശ്യമായ ഏകീകൃത എസ്റ്റിമേറ്റുകൾ ഇപ്പോൾ നിലവിലില്ല എന്നുള്ളത് അത്യന്തം നിരാശാജനകമാണ്.എൻജിനീയർമാരുടെ കാലങ്ങളായുള്ള ഈ ആവശ്യം പരിഗണിച്ചു കമ്മിറ്റികൾ രൂപീകരിച്ചെങ്കിലും ഇപ്പോഴും ഒരു അവസാന തീരുമാനത്തിലെത്തിയിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം.ഇതിൽ അടിയന്തിരമായി ഒരു തീരുമാനമെടുക്കണമെന്ന് APHEK മാനേജിംഗ് ഡയറക്ടറോടും ടെക്‌നിക്കൽ മെമ്പറോടും ആവശ്യപ്പെട്ടു. 01.09.21 ൽ സമർപ്പിച്ച കത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു. To The Managing Director Kerala…
Read More

techdrops # 4 – PRICE ESTIMATION – BASICS FOR BEGINNERS

വാട്ടർ അതോറിറ്റിയിലെ എൻജിനീയറിങ് വിഭാഗത്തിന്റെ ദൈനംദിന പ്രവർത്തികളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് Project Information & Cost Estimation  അഥവാ PRICE എന്ന software. ദിനംപ്രതിയുള്ള അറ്റകുറ്റപ്പണികളും ബൃഹത്പദ്ധതികളും ഉൾപ്പടെയുള്ള എല്ലാ പ്രവർത്തികുളുടെയും എസ്റ്റിമേറ്റുകൾ സമയബന്ധിതമായും കൃത്യതയോടെയും തയ്യാറാക്കുന്നതിൽ വിപ്ലവാത്മകരമായ മാറ്റങ്ങൾ സമ്മാനിച്ച ഈ software ഇന്ന് എഞ്ചിനീയറിങ്‌ വിഭാഗത്തിന് ഒരു മുതൽകൂട്ടാണെന്നതിൽ  രണ്ടഭിപ്രായമുണ്ടാവില്ല. ഇതിന്റെ ശരിയായ ഉപയോഗവും സാധ്യതകളും എല്ലാ എൻജിനീയറിങ് ജീവനക്കാരും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് …
Read More

കുടിവെള്ള കണക്ഷൻ: ഉടമസ്ഥാവകാശം മാറ്റാൻ ഇനി എളുപ്പം

വാട്ടര്‍ കണക്ഷനുകളിലെ ഉടമസ്ഥാവകാശം മാറ്റുന്നത്‌ സംബന്ധിച്ച്‌ നിരവധി പരാതികളാണ്‌ വാട്ടർ അതോറിറ്റി കാര്യാലയത്തിലും മറ്റു കാര്യാലയങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. നിലവില്‍ പല ഓഫീസുകളിലും പലതരത്തിലുള്ള രേഖകളാണ്‌ ഉടമസ്ഥാവകാശം മാറ്റുന്നതിന്‌ ആവശ്യപ്പെടുന്നത്‌. ഇതുമൂലം ഉപഭോക്താക്കള്‍ക്ക്‌ വളരെയധികം ബുദ്ധിമുട്ട്‌ നേരിടുന്നതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം മാറ്റുന്ന നടപടികള്‍ ലഘൂകരിക്കുന്നതിന്‌ വേണ്ടി ഒരു ശുപാർശ വാട്ടർ അതോറിറ്റി ബോര്‍ഡിന്റെ പരിഗണനയ്ക്കു സര്‍പ്പിച്ചിരുന്നു, ബോര്‍ഡ്‌ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും താഴെപ്പറയുന്ന രേഖകള്‍ വാങ്ങി ഉടമസ്ഥാവകാശം മാറ്റിനല്‍കേണ്ടതാണെന്ന്‌…
Read More

ഗുരുവായൂർ സിവറേജ് പദ്ധതി യാഥാർഥ്യമായി

തീർഥാടന നഗരിയായ ഗുരുവായൂരിനെ മാലിന്യമുക്തമാക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി ആവിഷ്കരിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതി കമ്മിഷൻ ചെയ്തു. 1973-ൽ ആസൂത്രണം ചെയ്ത പദ്ധതിക്ക് 43.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത്. പലവിധ തടസ്സങ്ങളെത്തുടർന്ന് നിലച്ചുപോയ പദ്ധതിയുടെ പൂർത്തീകരണത്തിനും ആധുനിക രീതിയിലുള്ള മാലിന്യസംസ്ക്കരണശാല നിർമ്മിക്കുന്നതിനുമായി 12.5 കോടിയുടെ ഭരണാനുമതി 2009 മാർച്ചിൽ ലഭിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. മൂന്നു സോണുകളായി തിരിച്ച് 7340 മീറ്റർ പൈപ്പുകളും 256 മാൻഹോളുകളും സ്ഥാപിക്കുന്ന പ്രവൃത്തിയും,…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content