ആലുവയിൽ പമ്പിങ് പുനരാരംഭിച്ചു; ജലവിതരണം സാധാരണ നിലയിലേക്ക്

വാട്ടർ അതോറിറ്റിയുടെ ആലുവ ജലശുദ്ധീകരണ ശാലയിൽനിന്ന് വിശാല കൊച്ചിയിലേക്കുള്ള ജലവിതരണം നടത്തുന്ന 1050 എംഎം കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അതോറിറ്റി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി രാത്രി 11 മണിയോടെ പമ്പിങ് പുനഃസ്ഥാപിച്ചു. പൊട്ടിയ പൈപ്പുകൾ മാറ്റി തൽസ്ഥാനത്ത് പുതിയ പൈപ്പുകൾ സ്ഥാപിച്ചു. പുതിയ പൈപ്പ് സ്ഥാപിക്കൽ നടക്കുന്നു
Read More

സുരേഷിന് അപേക്ഷിച്ച ഉടൻ ജലജീവൻ കണക്ഷൻ

കുടിവെള്ളമെടുക്കാൻ കിണർ പോലുമില്ലാതെ കഷ്ടപ്പെട്ട ബിപിഎൽ കുടുംബാംഗമായ സുരേഷിൻറെ നിവേദനത്തിന് ഫലമുണ്ടായി. അപേക്ഷയെത്തിച്ച് ഒരാഴ്ച പിന്നിടുംമുൻപേ ജലജീവൻ മിഷൻ കുടിവെള്ളം വീട്ടിലെത്തി. പലവിധ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിയ ഈ കുടുംബത്തിന് ശരിക്കും അർഹമായ സമ്മാനം. അവർ പുഞ്ചിരിക്കട്ടെ… ഈ അതിവേഗ കണക്ഷന് വഴിയൊരുക്കിയ ആറ്റിങ്ങൽ ഡിവിഷന് അഭിനന്ദനങ്ങൾ..
Read More

കോട്ടൂർ ആദിവാസി മേഖലയിൽ ജലജീവൻ മിഷൻ കുടിവെള്ളമെത്തി

കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ അഗസ്ത്യൻ്റെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുന്ന മലയോര ഗ്രാമമായ കോട്ടൂർ ചോനാമ്പാറ ഏഴാം വാർഡിൽ ആദിവാസി മേഖല കൂടി ഉൾപ്പെടുന്ന ഒരു പ്രദേശമാണ് കാപ്പുകാട് എംഎൻ നഗർ ലക്ഷം വീട് കോളനി. ഏകദേശം 40 കുടുംബങ്ങൾ ഉൾപ്പെട്ടതാണ് ഈ കോളനി. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശം കൂടിയാണിത്. കോളനിക്കകത്തു തന്നെയുള്ള പൊതുകിണറിനെയാണ് ഇവിടുള്ളവർ ജലസ്രോതസ്സായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വരൾച്ചാ ക്ഷാമസമയത്ത് പലപ്പോഴും ജലദൗർലഭ്യം ഈ കുടുംബങ്ങൾക്ക് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.…
Read More

ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ വാട്ടർ അതോറിറ്റിയുടെ മൊബൈൽ യൂണിറ്റ്

കൊച്ചി: കോർപറേഷൻ മേഖലയിലെ ജലവിതരണ ശൃംഖലയുടെ പരിപാലനത്തിനായി വാട്ടർ അതോറിറ്റിയുടെ 24X7 മൊബൈൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്കും ഉപഭോക്താക്കളുടെ പരാതികൾക്കും പരിഹാരം കാണുന്നതിനായാണ് മൊബൈൽ യൂണിറ്റ് സജ്ജമാക്കിയത്. യൂണിറ്റിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് സെക്രട്ടറി ശ്രീ. പ്രണബ് ജ്യോതിനാഥ് നിർവഹിച്ചു. വാട്ടർ അതോറിറ്റി കൺട്രോൾ യൂണിറ്റുമായി ബന്ധപ്പെട്ടാണ് മൊബൈൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0484 236 169
Read More

വാട്ടർ അതോറിറ്റിയുടെ ഒൗദ്യോഗിക പ്രസിദ്ധീകരണം ‘ജലതരംഗം’ പ്രകാശനം ചെയ്തു

കേരള വാട്ടർ അതോറിറ്റിയുടെ ആദ്യ ഒൗദ്യോഗിക പ്രസിദ്ധീകരണമായ ‘ജലതരംഗം’ ദ്വൈമാസികയുടെ പ്രകാശനം ബഹു. ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് സെക്രട്ടറി ശ്രീ. പ്രണബ് ജ്യോതിനാഥ് ഐഎഎസിന് ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം നടന്നത്. ജലജീവൻ പദ്ധതി നിർവഹണം സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ ജലതരംഗത്തിന്റെ ആദ്യലക്കം ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് തയാറാക്കിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയിൽ നിലവിൽ വന്ന പുതിയ…
Read More

ജലജീവൻ മിഷൻ പ്രവർത്തനം പുരോഗമിക്കുന്നു; ഇൗ വർഷം നൽകിയത് 45941 കണക്ഷൻ

തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി 21 ദിവസം പിന്നിടുമ്പോൾ ഇതുവരെ സംസ്ഥാനത്ത് 4377 കുടിവെള്ള കണക്ഷൻ അനുവദിച്ചു. ഇതുൾപ്പെടെ നടപ്പുസാമ്പത്തിക വർഷം സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ വാട്ടർ അതോറിറ്റി 45250 കുടിവെള്ള കണക്ഷനുകൾ അനുവദിച്ചു. പദ്ധതി നിർവഹണത്തിനായി 2020-21ൽ ബജറ്റ് വിഹിതമായി കേന്ദ്രസർക്കാർ 404.24 കോടി രൂപ വകയിരുത്തിയതിൽ നാളിതുവരെ 72.16 കോടിരൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. പ്രസ്തുത…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content