ജലജീവൻ, കിഫ്ബി പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ജലവിഭവ വകുപ്പ് മന്ത്രി മൂങ്ങിൽമടയിൽ
പാലക്കാട് : മൂങ്ങിൽമടയിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി സന്ദർശനം നടത്തി. മൂങ്ങിൽമടയിൽ എട്ടു ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണ ശാല, 11 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതല ജലസംഭരണി, പമ്പിംഗ് മെയിനിൽനിന്ന് 16 കി. മീ. ദൈർഘ്യമുള്ള പൈപ്പ്ലൈൻ, 9 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി എന്നിവയുൾപ്പെടുന്ന 23 കോടി രൂപയുടെ കിഫ്ബി പദ്ധതിയുടെയും…


