അവധിദിനത്തിൽ വാട്ടർ അതോറിറ്റി തീർപ്പാക്കിയത് 5768 ഫയലുകൾ
ഞായറാഴ്ച പ്രവൃത്തി ദിവസമാക്കി കേരള വാട്ടർ അതോറിറ്റിയിൽ നടന്ന പ്രത്യേക ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയിൽ സംസ്ഥാനത്തൊട്ടാകെയുള്ള ഒാഫിസുകളിലായി തീർപ്പാക്കിയത് 5768 ഫയലുകൾ. ആയിരത്തിയഞ്ഞൂറിലേറെ ജീവനക്കാർ ഫയൽ തീർപ്പാക്കലിനായി അവധിദിനത്തിൽ ജോലിക്കെത്തി. കേന്ദ്ര കാര്യാലയത്തിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കിയത്- 2276 എണ്ണം. അതിൽത്തന്നെ1780 ഫയലുകൾ തീർപ്പാക്കിയ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം തീർപ്പാക്കിയ ഫയലുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലെത്തി.