തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡിങ്ങിനും സ്പോട്ട് ബില്ലിങ്ങിനുമായി പാംഹെൽഡ് ഉപകരണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തെത്തുടർന്ന് ഇത്തരം ഉപകരണങ്ങളുടെ നിർമാതാക്കളിൽനിന്ന് ദർഘാസ് ക്ഷണിച്ചിരുന്നു. ഈ പദ്ധതിയിൽ പങ്കാളികളാകാൻ ചില ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകൾ കൂടി താൽപര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് പാം ഹെൽഡ് മെഷീൻ നിർമാതാക്കളുമായുള്ള സംയുക്ത സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ഈ ബാങ്കുകൾക്കും ദർഘാസ് സമർപ്പിക്കുന്നതിന് അവസരം നൽകാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചു. ദർഘാസ് സമർപ്പണത്തിന് www.etenders,kerala.gov.in സന്ദർശിക്കേണ്ടതാണ്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content