തിരുവനന്തപുരം: മീറ്റർ റീഡിങ്ങുമായി ബന്ധപ്പെട്ട് കേരള വാട്ടർ അതോറിറ്റിയിൽ മാനേജിങ് ഡയറക്ടറും അംഗീകൃത യൂണിയനുകളുമായുള്ള രണ്ടാംഘട്ട ചർച്ചയെത്തുടർന്ന് മീറ്റർ റീഡിങ് ടാർഗറ്റ് 20 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചു. ഗ്രാമീണമേഖലയിൽ പ്രതിമാസം കുറഞ്ഞത് 600 മുതൽ 760 വരെയും നഗരപ്രദേശങ്ങളിൽ കുറഞ്ഞത് 800 മുതൽ 960 വരെയും റീഡിങ് നടത്തണം. മീറ്റർ റീഡർമാർക്ക് അവരവരുടെ താൽപര്യപ്രകാരം കൂടുതൽ റീഡിങ് നടത്താവുന്നതാണ്. ടാർഗറ്റ് തികയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അതിന് കാരണം കാണിക്കണം. ഒാരോ റൂട്ടിലും സഞ്ചരിക്കേണ്ട ദൂരവും വീടുകൾ തമ്മിലുള്ള അകലവും ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിർണയിക്കാൻ തീരുമാനിച്ചു. പാം ഹെൽഡ് മീറ്റർ റീഡിങ് യന്ത്രങ്ങൾ വാങ്ങുന്നതിനു മുന്നോടിയായി വിതരണക്കാരുമായി പ്രി-ബിഡ് മീറ്റിങ് നടത്താനും തീരുമാനിച്ചു. മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐഎഎസ്, അംഗീകൃത സിഐടിയു, ഐഎൻടിയുസി യൂണിയനുകളുമായാണ് ചർച്ച നടത്തിയത്.
- ഓഗസ്റ്റ് 1, 2023
- Principal Information Officer