എഞ്ചിനീയേഴ്‌സും വിശിഷ്ട വ്യക്തികളുമായുള്ള സംവാദ പരമ്പര Engineer’s conclave ന്  11.07.2021, 3.30 ന് തുടക്കം കുറിച്ചു. “മിനിസ്റ്ററോടൊപ്പം ഒരു സായാഹ്നം” എന്ന ആദ്യ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ബഹുമാനപ്പെട്ട ജലവിഭവവകുപ്പു മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു . APHEK – EFKWA –AEA എന്നീ എൻജിനീയർ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വാട്ടർ അതോറിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ മന്ത്രി എഞ്ചിനീയർമാരുമായി പങ്കു വച്ചു . എഞ്ചിനീയർമാരുടെ മികവുറ്റതും പ്രസക്തവുമായ ചോദ്യങ്ങളും അവയ്ക്ക്  മന്ത്രി നൽകിയ കൃത്യമായ മറുപടികളും ആദ്യ പരിപാടിയെ മികവുറ്റതാക്കി എന്നതിൽ സംശയമില്ല. ഔദ്യോഗിക  തിരക്കുകൾക്കിടയിലും നമ്മോടൊപ്പം ഒന്നര മണിക്കൂറോളം ചിലവഴിച്ച ബഹുമാനപ്പെട്ട മന്ത്രിയോട് അസ്സോസിയേഷൻ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Video link of Programme –

 https://drive.google.com/file/d/1TsyHDJF3vkxRPp3DhbfS9FkzBHnkXQ4g/view?usp=sharing

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)