കേരള വാട്ടർ അതോറിറ്റിയിൽ പരാതി പരിഹാരത്തിന് കേന്ദ്രീകൃത സംവിധാനം കൊണ്ടുവന്ന   അക്വാലൂം സോഫ്റ്റ്‌വെയർ ഇതിനകം തന്നെ ഉപഭോക്താക്കൾക്കിടയിൽ നമ്മുടെ പ്രതിഛായ വർദ്ധിപ്പിക്കാനുതകിയിട്ടുണ്ട് എന്നതിൽ സംശയമില്ല. 1916 എന്ന ഒറ്റ നമ്പരിലൂടെ ഉപഭോക്താക്കളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരവും മറുപടിയും നല്കാൻ കഴിയുന്നുണ്ട്.പരാതി പരിഹാരം എന്നതിനപ്പുറമായി അറ്റകുറ്റപണികളുടെ മേൽനോട്ടത്തിനും ഇതിനെ ഉപയോഗപ്പെടുത്തിവരുന്നു.

04.07.2021 ലെ techdrops ൻറെ session 1 ൽ Managing Complaints through AQUALOOM എന്ന വിഷയം AQUALOOM ന്റെ നോഡൽ ഓഫീസർ ആയ Er.സുനിൽ കുമാർ .പി  അവതരിപ്പിച്ചു. അക്വാലൂമിനെ കൂടുതൽ പരിചയപ്പെടാനും അതിനെ ഭാവിയിലേക്ക് ഏങ്ങനെ കൂടുതൽ മെച്ചപ്പെടുത്തി പ്രയോജനപ്രദമാക്കാനും കഴിയും എന്നത് സംബന്ധിച്ച് വിശദമായ ചർച്ചയാണ് ഈ സെഷനിൽ നടന്നത്.   അക്വാലൂമിന്റെ ഭാവിസാധ്യതകളെക്കുറിച്ചു മികച്ച നിർദേശങ്ങളാണ് ലഭിച്ചത്. എല്ലാ നിർദേശങ്ങളും പരിഗണിച്ചുകൊണ്ട് അക്വാലൂമിനെ കൂടുതൽ പ്രയോജനപ്രദവും കുറ്റമറ്റതുമാക്കുമെന്നു അവതാരകൻ കൂടിയായ നോഡൽ ഓഫീസർ പറഞ്ഞു. പങ്കെടുത്തവർ വളരെ സജീവമായി അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും പ്രകടിപ്പിച്ചതുകൊണ്ടു തന്നെ എഞ്ചിനീയർമാർക്ക് AQUALOOM നെ കൂടുതൽ പരിചയപ്പെടാൻ ഈ സെഷൻ വളരെയധികം പ്രയോജനപ്പെട്ടു എന്നതിൽ സംഘടനയ്ക്ക് ചാരിതാർഥ്യമുണ്ട്. AQUALOOM നെ സംബന്ധിച്ച കൂടുതൽ സംശയ നിവാരണത്തിന് നോഡൽ ഓഫീസറെ ബന്ധപ്പെടാവുന്നതാണ്

AQUALOOM  നോഡൽ ഓഫീസർ- Er.സുനിൽ കുമാർ .പി  9847322331

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)