കേരള വാട്ടർ അതോറിറ്റിയിൽ ആമുഖം  ഒട്ടും ആവശ്യമില്ലാത്ത , അതോറിറ്റിയിലെ മുഴുവൻ എഞ്ചിനീയർമാരെയും പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സംഘടനയാണ് APHEK എന്ന   അസോസിയേഷൻ ഓഫ് പബ്ലിക് ഹെൽത്ത് എഞ്ചിനിയേഴ്സ് കേരള . കേരള വാട്ടർ അതോറിറ്റിയിലെ ആദ്യത്തെ അംഗീകൃത സർവീസ് സംഘടനയാണ് APHEK .വാട്ടർ അതോറിറ്റി രൂപം കൊള്ളുന്നതിനും  മുന്നേ Public Health Engineering Department ആയിരുന്ന കാലഘട്ടത്തിൽ ബഹുമാനപ്പെട്ട കേരള ഗവർണറുടെ 22.02.1965  തീയതിയിലെ ഉത്തരവ് നമ്പർ GO(MS) 210  പ്രകാരം സർവീസ് സംഘടനയായി അംഗീകാരം ലഭിച്ചു പ്രവർത്തനം തുടങ്ങിയ അപെക് എന്ന ഈ സംഘടന ഇപ്പോഴും അതേ  പ്രൗഢിയോടെ അതോറിറ്റിയുടെ മികവിന് തങ്ങളുടേതായ സംഭാവനകൾ നൽകികൊണ്ട്  പ്രവർത്തിച്ചു വരുന്നു.അസിസ്റ്റന്റ് എഞ്ചിനീയർ മുതൽ മുകളിലേക്ക് എല്ലാ തട്ടിലുമുള്ള എഞ്ചിനീയർമാർ ഈ സംഘടനയിൽ അംഗങ്ങളാണ്. അംഗത്വം എന്നത് സംഘടനയെ സംബന്ധിച്ച് വെറും സാങ്കേതികത്വം മാത്രം. വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ പ്രവേശിക്കുന്ന ഏതൊരാളും APHEK  ൽ സ്വാഭാവികമായി അംഗമാകുന്നു എന്നതാണ് കീഴ്വഴക്കം.അതോറിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് മാനേജ്‌മെന്റുമായും ട്രേഡ് യുണിയനുകളുമായും മറ്റ് സംഘടനകളുമായും കൈകോർത്തു നിന്ന് പ്രവർത്തിക്കാൻ സംഘടന എപ്പോഴും മുന്നിലുണ്ടാവുമെന്നതാണ് ചരിത്രം. എൻജിനീയർമാരുടെ ക്ഷേമത്തിനൊപ്പം അതോറിറ്റിയുടെ പുരോഗമനവും ലക്ഷ്യമാക്കിയുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തമായി തന്നെ തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് .

ADDRESSPRESIDENTGENERAL SECRETARYTREASURER
AQUA ENGINEERS TOWER KOWDIAR തിരുവനന്തപുരം kwaaphek@gmail.comEr.PRAKASH IDICULLA 9495151616 prakashidiculla@gmail.comEr.SANTHOSH KUMAR.S 9447104823 santhoshpuliyathu@gmail.comEr.ANOOP.V.S 9048399272 Avs8099@gmail.com

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)