പാലക്കാട് : ജില്ലയിലെ പട്ടാമ്പി നിയോജക മണ്ഡലത്തിൽ 20 കോടി രൂപ നബാർഡ് ഫണ്ട് ഉപയോ​ഗിച്ച് നിർമാണം പൂർത്തിയാക്കിയ കൊപ്പം വിളയൂർ സമ​ഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 7.01.2021ന് ബഹു. ജലവിതരണ വകുപ്പു മന്ത്രി നിർവഹിക്കും. കൊപ്പം, വിളയൂർ പഞ്ചായത്തുകളിലെ മുഴുവൻ വീടുകൾക്കും കുടിവെള്ളം വിതരണം ചെയ്യാൻ 10 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ഈ പദ്ധതി വഴി കഴിയും. പദ്ധതിയുടെ ഭാ​ഗമായി 32 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല സംഭരണിയും നിർമിച്ചിട്ടുണ്ട്. നിലവിൽ 57102 പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പദ്ധതിയിൽനിന്നു കുടിവെള്ളമെത്തിക്കാൻ 263 കി.മീ. വിതരണ ശൃംഖല സ്ഥാപിക്കാൻ 34 കോടി രൂപ ജലജീവൻ മിഷൻ വഴി അനുവദിച്ചിട്ടുണ്ട്. വിതരണ ശൃംഖല നിർമാണം ആറുമാസം കൊണ്ടു പൂർത്തിയാക്കാനാണ് വാട്ടർ അതോറിറ്റി ലക്ഷ്യമിടുന്നത്. വിതരണ ശൃംഖലയുടെ ജോലികൾ പൂർത്തിയാകുന്നതോടെ ഈ പദ്ധതിയിൽനിന്ന് 10764 കുടിവെള്ള കണക്ഷനുകൾ നൽകാനാകും. മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കമ്മിഷൻ ചെയ്യുന്ന ആദ്യ ജലവിതരണ പദ്ധതിയാണിത്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)