കൊച്ചി: കോർപറേഷൻ മേഖലയിലെ ജലവിതരണ ശൃംഖലയുടെ പരിപാലനത്തിനായി വാട്ടർ അതോറിറ്റിയുടെ 24X7 മൊബൈൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്കും ഉപഭോക്താക്കളുടെ പരാതികൾക്കും പരിഹാരം കാണുന്നതിനായാണ് മൊബൈൽ യൂണിറ്റ് സജ്ജമാക്കിയത്. യൂണിറ്റിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് സെക്രട്ടറി ശ്രീ. പ്രണബ് ജ്യോതിനാഥ് നിർവഹിച്ചു. വാട്ടർ അതോറിറ്റി കൺട്രോൾ യൂണിറ്റുമായി ബന്ധപ്പെട്ടാണ് മൊബൈൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0484 236 169

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content