കോഴിക്കോട് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ശുദ്ധജല വിതരണ പദ്ധതിയുടെയും ജലസേചന പദ്ധതി പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനംജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചത്. പിടിഎ റഹീം എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് കൂടി ലഭ്യമാക്കി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയാണ് ഇതില്‍ പ്രധാനം. മാവൂര്‍ ഗ്രമപഞ്ചായത്തില്‍ 1750 വാട്ടര്‍ കണക്ഷനുകളിലും ഇരുന്നോറോളം പൊതു ടാപ്പുകളിലും ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി. 11,750 ഓളം ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. ഇതോടൊപ്പം കുന്ദമംഗലം വേളൂര്‍ വയല്‍ പാടശേഖരത്തെ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് വിഭാവനം ചെയ്യുന്ന പാടശേഖര വികസന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. 80 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ആരംഭിച്ചത്. ഒന്‍പത് മാസംകൊണ്ട് ഇത് പൂര്‍ത്തിയാക്കും. 80 ഹെക്ടര്‍ പ്രദേശത്ത് നെല്‍, പച്ചക്കറി, തെങ്ങ്, വാഴ തുടങ്ങിയ വിളകള്‍ക്ക് ജലസേചനസൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.ചാത്തമംഗലം പഞ്ചായത്തിലെ എരഞ്ഞിപ്പറമ്പ് ലിഫ്ട് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും ഇതോടൊപ്പം നടത്തി. കുളിമാട്, എരഞ്ഞിപ്പറമ്പ്, കുറ്റികുളം എന്നി മേഖലകളിലെ 220 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് ജലസേചന സൗകര്യം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. 160 ലക്ഷം രൂപയുടെ ചെലവ് കണക്കുകൂട്ടുന്നു. 12 മാസമാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിവരുന്ന സമയം

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content