ജലജീവൻ കുടിവെള്ള കണക്ഷൻ:രേഖയായി ആധാർ കാർഡ് മാത്രം മതി
സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ വഴി ഗുണഭോക്താക്കൾക്ക് വളരെ കുറഞ്ഞ ചെലവിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുടിവെള്ള കണക്ഷൻ ലഭിക്കാൻ അവസരമൊരുങ്ങുന്നു. ആധാർ കാർഡ് മാത്രം രേഖയായി നൽകി ജലജീവൻ പദ്ധതി വഴി കുടിവെള്ള കണക്ഷൻ നേടാം. സാധാരണ കുടിവെള്ള കണക്ഷൻ എടുക്കാൻ വേണ്ടിവരുന്ന നടപടിക്രമങ്ങളോ രേഖകളോ വേണ്ടിവരുന്നില്ല. ജലജീവൻ വഴിയുള്ള കണക്ഷൻ നടപടിക്രമങ്ങൾ ലളിതമാക്കാനായി വാട്ടർ അതോറിറ്റി മൊബൈൽ ആപ്ലിക്കേഷനു…