| Toll Free - 1916 | | Pay Now |
  Last updated at 20-09-2021, 3:37 pm 

വയനാട്ടിൽ 94 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം; രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഹുൽ ​ഗാന്ധി

വയനാട്ടിൽ 94 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം;രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഹുൽ ​ഗാന്ധിവയനാട് എംപി ശ്രീ. രാഹുൽ ഗാന്ധി ഇന്ന് വയനാട് ജില്ലയിലെ രണ്ട് ആദിവാസി കോളനികളിൽ കേരള വാട്ടർ അതോറിറ്റി പൂർത്തീകരിച്ച കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യ്തു. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ നൂൽപുഴ പഞ്ചായത്തിൽ മുത്തങ്ങ പൊൻകുഴി കാട്ടുനായിക്ക കോളനിയിൽ 52 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ ഇനി കുടിവെള്ളം കിട്ടും. കോളനി പ്രദേശത്തു ഒരു കുഴൽകിണറും പമ്പ് ഹൗസും സ്ഥാപിച്ചു 15000 ലിറ്റർ ഓവർഹെഡ് ടാങ്ക് സ്ഥാപിച്ചു […]
Read More

ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടറുടെ നിർദേശം

കേരള വാട്ടർ അതോറിറ്റിയിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും തുടങ്ങാൻ മാനേജിങ് ഡയറക്ടർ എസ്. വെങ്കടേസപതി ഐഎഎസ് നിർദേശം നൽകി. നിലവിൽ ശാസ്താംകോട്ട,അരുവിക്കര, വയനാട് എന്നിവിടങ്ങളിൽ മാത്രം നിലവിലുള്ള ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രവർത്തനം അതോറിറ്റിക്ക് സാമ്പത്തിക നേട്ടവും പ്രവർത്തന മികവും നൽകുന്നുവെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് മാനേജിങ് ഡയറക്ടറുടെ തീരുമാനംവയനാട് ബത്തേരി ഡിവിഷനിലെ ഇലക്ട്രോ -മെക്കാനിക്കൽ വിഭാഗത്തിന്റെ പ്രതിനിധികൾ എക്സിക്യുട്ടീവ് എൻജിനീയർ ടി.തുളസീധരൻറെ നേതൃത്വത്തിൽ മാനേജിങ് ഡയറക്ടറുടെ മുൻപാകെ നടത്തിയ വിഷയാവതരണത്തെത്തുടർന്നായിരുന്നു ഇലക്ട്രോ -മെക്കാനിക്കൽ […]
Read More

സമ്പൂർണ കുടിവെള്ള ലഭ്യതയ്ക്ക് വലിയ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം: 2024 ഒാടെ ​ഗ്രാമീണ മേഖലയിലും 2026 ഒാടെ ന​ഗരപ്രദേശങ്ങളിലും സമ്പൂർണ ​ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, വർധിക്കുന്ന കണക്ഷനുകളുടെ എണ്ണത്തിനനുസരിച്ച്, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ കഴിയുന്ന രീതിയിലുള്ള മുന്നേറ്റമാണ് വാട്ടർ അതോറിറ്റിയിൽ ഇപ്പോൾ ഉണ്ടാകുന്നതെന്ന് ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ പറഞ്ഞു. കുടിവെള്ളം ലഭിക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്ന കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ സമ്പൂർണ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്ന വൻ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. […]
Read More

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ പോർട്ടൽ; കൂടുതൽ ഒാൺലൈൻ സേവനങ്ങൾ ലഭ്യമാകും

കേരള വാട്ടർ അതോറിറ്റിയിൽ നടക്കുന്ന ആധുനികീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ ടി വിഭാഗം തയാറാക്കുന്ന ഏഴു പുതിയ വിവര സാങ്കേതിക സംരംഭങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ഇന്നു വൈകിട്ട് (19-07-2021) മൂന്നു മണിക്ക് വെള്ളയമ്പലം വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിലാണ് ചടങ്ങ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും റിപ്പോർട്ടുകൾ സഹിതം എളുപ്പത്തിൽ ഒാൺലൈൻ വഴി ലഭ്യമാക്കുന്ന ഉപഭോക്തൃസൗഹൃദ കൺസ്യൂമർ പോർട്ടൽ, അതോറിറ്റിയുടെ സംസ്ഥാനത്തെ എല്ലാ ജല ​ഗുണനിലവാര പരിശോധനാ […]
Read More

മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു

വയനാട് മെഡിക്കൽ കോളജിലേക്ക് വയനാട് വാട്ടർ അതോറിറ്റി ജീവനക്കാർ നൽകിയ ഉപകരണങ്ങൾ ബത്തേരി എക്സിക്യുട്ടീവ് എൻജിനീയർ ശ്രീ. തുളസീധരൻ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഐഎഎസ്-ന് കൈമാറുന്നു.50000/- രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് കൈമാറിയത്.
Read More

അരുവിക്കര ഡാം റിസർവോയർ മാലിന്യമുക്തമാക്കി വാട്ടർ അതോറിറ്റി

ന​ഗരവാസികൾക്ക് കുടിവെള്ളമെത്തിക്കുന്നതിനായി, ജലം സംഭരിക്കുന്ന അരുവിക്കര ഡാം റിസർവോയർ മാലിന്യമുക്തമാക്കി വാട്ടർ അതോറിറ്റി. അരുവിക്കര ഡാം റിസര്‍വോയറില്‍ ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പ്‌ ഹൗസുകളുടെ ഇന്‍ടേക്ക്‌ ഭാഗങ്ങളിലും ഡാം ഷട്ടറിന്റെ സമീപപ്രദേശങ്ങളിലും ഇരുപതിനായിരത്തോളം സ്ക്വയർ മീറ്റർ വിസ്തൃതിയില്‍ അടിഞ്ഞു കൂടിയിരുന്ന പായലും മറ്റു മാലിന്യങ്ങളും വാട്ടർ അതോറിറ്റി ഹെഡ്‌ വര്‍ക്‌സ്‌ അരുവിക്കര ഡിവിഷന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. അഞ്ചര ലക്ഷം രൂപ ചെലവില്‍ ടെൻഡര്‍ വിളിച്ച്‌, യന്ത്രസഹായമില്ലാതെ 22 ദിവസം തൊഴിലാളികളെ വച്ചാണ്‌ ഇവ നീക്കം ചെയ്തത്‌. വർഷാവർഷം […]
Read More

പുതിയ ഐടി സംരംഭങ്ങൾ വഴി വാട്ടർ അതോറിറ്റി സേവനം വീട്ടിൽ ലഭ്യമാകും: മന്ത്രി റോഷി അ​ഗസ്റ്റിൻ

തിരുവനന്തപുരം: ഭാവിയിൽ പോരാട്ടങ്ങൾ ശുദ്ധജലത്തിനു വേണ്ടിയായിരിക്കുമെന്നും അന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കഴിയാതെ പോകുമോ എന്ന ആശങ്ക മുൻകൂട്ടി കാണാനുള്ള കരുതലും അത്തരം അവസ്ഥ സംജാതമാകാത്ത രീതിയിലുള്ള പ്രവർത്തനവുമാണ് വാട്ടർ അതോറിറ്റിയിൽ നിന്നുണ്ടാകേണ്ടതെന്നും ജലവിഭവ വകുപ്പു മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ പറഞ്ഞു. കേരള വാട്ടർ അതോറിറ്റി സമഗ്ര വിവര സാങ്കേതികവിദ്യയിലേക്കു ചുവടു മാറുന്നതിന്റെ ഭാഗമായി ആറു പുതിയ വിവര സാങ്കേതികവിദ്യാ സംരഭങ്ങളുടെ ഉദ്ഘാടനം അതോറിറ്റി ആസ്ഥാന നിർവഹിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി […]
Read More

വാട്ടർ അതോറിറ്റിയുടെ ഏഴു ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം

കേരള വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലാ കുടിവെള്ള ​ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ (NABL) അംഗീകാരം ലഭിച്ചു. 2017ൽ ഇൗ അംഗീകാരം ലഭിച്ച എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ സ്റ്റേറ്റ് റഫറൽ ഇൻസ്റ്റിറ്റ്യൂട്ടിനു പുറമെ കോഴിക്കോട് ജില്ലയിൽ മലാപ്പറമ്പിലും എറണാകുളം ജില്ലയിൽ ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകൾക്ക് കഴിഞ്ഞ മാസം അക്രഡിറ്റേഷൻ ലഭ്യമായിരുന്നു. കേരളത്തിൽ ദേശീയ അക്രിഡിറ്റേഷനുള്ള ഒന്നിലധികം കുടിവെള്ള പരിശോധനാ ലാബറട്ടറികൾ വാട്ടർ അതോറിറ്റിക്ക് മാത്രമാണുള്ളത്.കുടിവെള്ള ഗുണനിലവാര പരിശോധനയ്ക്ക് […]
Read More

വാട്ടർ അതോറിറ്റി ​ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അം​ഗീകാരം

കേരളാ വാട്ടര്‍ അതോറിറ്റിയുടെ എറണാകുളം, കോഴിക്കോട് ജില്ലാ കുടിവെള്ള ​ഗുണനിലവാര പരിശോധനാ ലാബറട്ടറികള്‍ക്ക്‌ ദേശീയ അക്രഡിറ്റേഷന്‍ ബോ‌‌ർഡിന്റെ (NABL) ISO/IEC 17025 : 2017) അംഗീകാരം ലഭിച്ചു. 2017-ല്‍ ഈ അംഗീകാരം ലഭിച്ച എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ സ്റ്റേറ്റ് റഫറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ കോഴിക്കോട്‌ ജില്ലയില്‍ മലാപ്പറമ്പിലും എറണാകുളം ജില്ലയില്‍ ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകളാണ്‌ ഇപ്പോള്‍ അക്രഡിറ്റേഷന്‍ നേടിയത്. കൂടാതെ മറ്റ്‌ ആറു ജില്ല ലാബുകളുടെയും അക്രഡിറ്റഷന്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. നിലവില്‍ കേരളത്തില്‍ ദേശീയ […]
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
en_USEnglish