വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി; മീനച്ചിൽ-മലങ്കര ജലജീവൻ മിഷൻ കുടിവെള്ള പ​ദ്ധതി ഉദ്ഘാടനം 21ന്

കേരള വാട്ട‍ർ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ,1243 കോടി രൂപയുടെ മീനച്ചിൽ-മലങ്കര പ​ദ്ധതിനിർമാണത്തിന് തുടക്കമാകുന്നു. ജലജീവൻ മിഷനു കീഴിൽ മലങ്കര ഡാം ജലസ്രോതസ്സാക്കി പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളില്‍പ്പെട്ട 13 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വാട്ടർ അതോറിറ്റി നടപ്പാക്കുന്ന മീനച്ചിൽ-മലങ്കര പ​ദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 21ന് ജലവിഭവ മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ നിർവഹിക്കും. ഒപ്പം വാട്ടർ അതോറിറ്റിയുടെ പുതിയ മലങ്കര-മീനച്ചിൽ പ്രോജക്ട് ഡിവിഷൻ പ്രഖ്യാപനവും മന്ത്രി നടത്തും.…
Read More

വാട്ടർ അതോറിറ്റിക്ക് പുതിയ മൂന്നു ഡിവിഷനുകൾ കൂടി

വാട്ടർ അതോറിറ്റിക്ക് പുതിയ മൂന്നു ഡിവിഷനുകൾ കൂടി തിരുവനന്തപുരം: കുടിവെള്ള വിതരണ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ മൂന്നു പുതിയ ഡിവിഷനുകൾ കൂടി നിലവിൽ വന്നു. ആലപ്പുഴ സർക്കിളിനു കീഴിൽ പബ്ലിക് ഹെൽത് ഡിവിഷൻ കായംകുളം, കണ്ണൂർ സർക്കിളിനു കീഴിസ്‍ പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട്, കോട്ടയം സർക്കിളിനു കീഴിൽ പ്രോജക്ട് ഡിവിഷൻ മീനച്ചൽ-മലങ്കര എന്നിവയാണ് പുതുതായി നിലവിൽ വന്ന ഡിവിഷനുകൾ. എക്സിക്യുട്ടീവ് എൻജിനീയർ മേലധികാരിയായ…
Read More

ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി

തിരുവനന്തപുരം: വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക്‌ പ്രോത്സാഹനമായി പാരിതോഷികം നല്‍കാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ) പാരിതോഷികമായി നല്‍കും. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. വിവരം വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1916-ല്‍ വിളിച്ചറിയിക്കാവുന്നതാണ്‌. ജലമോഷണം തടയുന്നതിന്റെ…
Read More

ഇരട്ടയാർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

ജലജീവൻ മിഷൻ വഴി, ഇടുക്കി ജില്ലയിലെ ഇരട്ടയാർ പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഈ പദ്ധതിയിലൂടെ 5645 ഭവനങ്ങളിൽ കുടിവെള്ള കണക്ഷൻ നൽകുവാനാണ്‌ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പ്രകാരം ഇരട്ടയാർ ഡാമിൽ സ്ഥാപിച്ചിട്ടുള്ള കിണർ പുനരുദ്ധാരണം ചെയ്ത് പുതിയ പമ്പ് സെറ്റുകൾ സ്ഥാപിക്കുകയും ഇവിടെ നിന്നു വെള്ളം പമ്പ് ചെയ്ത് പുതിയതായി സ്ഥാപിക്കുന്ന 5 എംഎൽഡി ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിക്കുകയും ചെയ്യുന്നു. ഇവിടെ…
Read More

വാട്ടർ അതോറിറ്റി: മീറ്റർ റീഡിങ്ങിൽ 20%വർധന നടപ്പാക്കാൻ ധാരണ

തിരുവനന്തപുരം: മീറ്റർ റീഡിങ്ങുമായി ബന്ധപ്പെട്ട് കേരള വാട്ടർ അതോറിറ്റിയിൽ മാനേജിങ് ഡയറക്ടറും അം​ഗീകൃത യൂണിയനുകളുമായുള്ള രണ്ടാംഘട്ട ചർച്ചയെത്തുടർന്ന് മീറ്റർ റീഡിങ് ടാർ​ഗറ്റ് 20 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചു. ​ഗ്രാമീണമേഖലയിൽ പ്രതിമാസം കുറഞ്ഞത് 600 മുതൽ 760 ​വരെയും ന​ഗരപ്രദേശങ്ങളിൽ കുറഞ്ഞത് 800 മുതൽ 960 വരെയും റീഡിങ് നടത്തണം. മീറ്റർ റീഡർമാർക്ക് അവരവരുടെ താൽപര്യപ്രകാരം കൂടുതൽ റീഡിങ് നടത്താവുന്നതാണ്. ​ടാർ​ഗറ്റ് തികയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അതിന് കാരണം കാണിക്കണം. ഒാരോ റൂട്ടിലും…
Read More

ജലജീവൻ മിഷനിൽ ചരിത്രനേട്ടം; സംസ്ഥാനത്തെ പകുതിഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷൻ

തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കി. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 70.82 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി. ആകെ 35.42 ലക്ഷം ഗ്രാമീണ വീടുകൾക്ക് ടാപ്പ് വഴി കുടിവെള്ളം എന്ന അഭിമാന നേട്ടം. കേരളത്തിലെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള…
Read More

ഇ-അബാക്കസ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമം

വാട്ടര്‍ അതോറിറ്റി റവന്യു സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇ-അബാക്കസ് നിലവിൽ കേരള വാട്ടർ അതോറിറ്റി ഓഫീസുകളിലും പ്രശ്നരഹിതമായി പ്രവര്‍ത്തിച്ചു വരുകയാണ്. സോഫ്റ്റ്വെയർ അപ്ഡേഷൻ 2007, 2013, 2018 എന്നീ വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. കൂടാതെ എന്‍ഐസി 2010-ൽ വാട്ടർ അതോറിറ്റിയെ സോഫ്റ്റ്വെയറിൻറെ പരിപാലനം ഏൽപിച്ചതിനുശേഷം അതോറിറ്റിയുടെ ഐടി വിഭാഗം, മെയ്ന്‍റനന്‍സും പരിപാലനവും ചെയ്യുന്നുമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായിരുന്ന സെർവറിന്റെ മെല്ലെ പോക്ക് ജലജീവന്‍ മിഷന്‍ സോഫ്റ്റ്വെയറിൽ നിന്ന് ഇ-അബാക്കസിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന…
Read More

​ഗുരുവായൂർ അഴുക്കുചാൽ പദ്ധതിക്ക് 60 ലക്ഷത്തിന്റെ റോബോട്ടിക് ശുചീകരണ യന്ത്രം

ഗുരുവായൂർ: കേരള വാട്ടർ അതോറിറ്റിയുടെ ​ഗുരുവായൂർ അഴുക്കുചാൽ പദ്ധതിക്ക് 60 ലക്ഷത്തിന്റെ റോബോട്ടിക് ശുചീകരണ യന്ത്രം ലഭ്യമാക്കി. ജൻ റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ച ശുചീകരണ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജലവിഭവ മന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ നിർവഹിച്ചു. പുതിയ ശുചീകരണയന്ത്രം പ്രവർത്തിച്ചു തുടങ്ങുന്നതോടെ ആൾനൂഴികളും സീവർ ലൈനുകളും വൃത്തിയാക്കാൻ തൊഴിലാളികളെ ഉപയോ​ഗിക്കേണ്ടി വരില്ല. സിവറേജ് ലൈനിലൂടെ മാലിന്യം സു​ഗമമായി ഒഴുകിപ്പോകുന്നതിന് ലൈനുകളും ആൾനൂഴികളും ഇടയ്ക്കിടെ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. തൊഴിലാളികളെ…
Read More

വാട്ടർ അതോറിറ്റിയുടെ ജലപരിശോധനാലാബുകളിൽ നിരക്ക് ഇളവ്

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ജല​ഗുണനിലവാര പരിശോധനാ ലാബുകളിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ജലപരിശോധനാ നിരക്കുകളിൽ ഇളവ് ഏർപ്പെടുത്തി. പൊതുജനസൗകര്യാർഥം ഒാരോ ഘടകം മാത്രം പരിശോധിക്കാനായി പുതിയ സംവിധാനവും നിലവിൽ വന്നു. വാട്ടർ അതോറിറ്റിയുടെ 430-ാം ബോർഡ് യോ​ഗമാണ് നിരക്ക് ഇളവുകൾ അം​ഗീകരിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള പരിശോധനകൾക്കായി അഞ്ച് വ്യത്യസ്ത പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. വാണിജ്യാവശ്യങ്ങൾക്കുള്ള വിവിധ പാക്കേജുകളും നിരക്കുകളും ജൈവമാലിന്യ പരിശോധന – 625 രൂപ17 ഘടകങ്ങൾ ഉൾപ്പെടുന്ന ഫുൾ…
Read More

വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക്​ഹരിത ബിൽ തിരഞ്ഞെടുക്കാം

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് പേപ്പർ ബില്ലിനു പകരം ഹരിത ബിൽ( എസ്എംഎസ് ബിൽ) തിരഞ്ഞെടുക്കാൻ അവസരം. വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റിൽ, ഒാൺലൈൻ പേയ്മെന്റ് ലിങ്ക് ആയ https://epay.kwa.kerala.gov.in/quickpay ൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകിയാൽ, കടലാസ് രഹിത ബിൽ തിരഞ്ഞെടുത്ത് വാട്ടർ അതോറിറ്റിയുടെ ​ഗോ ​ഗ്രീൻ സംരംഭത്തിൽ പങ്കാളികളാവാം. ഇത്തരത്തിൽ, ​ഹരിത ബിൽ തിരഞ്ഞെടുത്താൽ, എസ്എംഎസ് വഴി മാത്രമാവും തുടർ ബില്ലുകൾ നൽകുക. 580822…
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content