ന​ഗരത്തിന് അധിക ദാഹജലം; 75 എംഎൽഡി ജലശുദ്ധീകരണശാലപ്രധാനമന്തി നാടിനു സമർപ്പിച്ചു

അമൃത് പദ്ധതിക്കു കീഴിൽ നിർമാണം പൂർത്തിയാക്കിയ, വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ പുതിയ 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാല പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. തിരുവനന്തപുരം ന​ഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. പുതിയ ജലശുദ്ധീകരണ ശാല പ്രവർത്തനമാരംഭിക്കുന്നതോടെ ന​ഗരവാസികളുടെ പ്രതിദിന ശുദ്ധജല ലഭ്യത 100 ലിറ്ററിൽനിന്ന് 150 ലിറ്ററായി വർധിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 13 ലക്ഷം ന​ഗരവാസികളുടെ കുടിവെള്ള…
Read More

തിരു. ന​ഗര ജലക്ഷാമത്തിന് പരിഹാരമായി 75 എംഎൽഡി ജലശുദ്ധീകരണശാല; ഉദ്ഘാടനം 19ന് പ്രധാനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തിരുവനന്തപുരം ന​ഗരസഭയുടെയും ധനസഹായത്തോടെ, അമൃത് പദ്ധതിക്കു കീഴിൽ, വാട്ടർ അതോറിറ്റി അരുവിക്കരയിൽ നിർമാണം പൂർത്തീകരിച്ച, 75 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ പ്രവർത്തനോദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കും. 19.02.2021 വെള്ളിയാഴ്ച 4.30ന് ​തിരുവനന്തപുരം ന​ഗരസഭാ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ഭവന-​ന​ഗരകാര്യ വകുപ്പ് മന്ത്രി ശ്രീ. ഹർദീപ് സിങ്…
Read More

പൊന്നാനിക്ക് ശുദ്ധജലം; സമ​ഗ്ര കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു

ജലത്താൽ ചുറ്റപ്പെട്ടതാണെങ്കിലും കുടിവെള്ളത്തിന് ഏറെ പ്രയാസം നേരിടുന്ന സ്ഥലമാണ് പൊന്നാനി താലൂക്ക്. പൊന്നാനി സമ​ഗ്ര കുടിവെള്ള പദ്ധതി നാടിനു സമർപ്പിക്കുന്നതിലൂടെ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3. 30 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുന്നു. ബഹു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.…
Read More

പൊന്നാനി ശുദ്ധജല വിതരണ പദ്ധതി: പൂർത്തിയായത് 66 കോടി രൂപയ്ക്ക്

പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനി മുനിസിപ്പാലിറ്റിയും മാറഞ്ചേരി, വെളിയംകോട്, പെരുമ്പടപ്പ്, ആലംകോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകൾക്കും കൂടാതെ തവനൂർ നിയോജക മണ്ഡലത്തിലെ തവനൂർ, എടപ്പാൾ, കാലടി, വട്ടംകുളം എന്നീ നാല് പഞ്ചായത്തുകൾക്കും കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം നടന്ന ചെയ്യപ്പെടുന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി. 2016 -17 സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട ഈ പദ്ധതിക്ക് 2017 മെയ്…
Read More

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content