തിരുവനന്തപുരം: മീറ്റർ റീഡിങ്ങുമായി ബന്ധപ്പെട്ട് കേരള വാട്ടർ അതോറിറ്റിയിൽ മാനേജിങ് ഡയറക്ടറും അം​ഗീകൃത യൂണിയനുകളുമായുള്ള രണ്ടാംഘട്ട ചർച്ചയെത്തുടർന്ന് മീറ്റർ റീഡിങ് ടാർ​ഗറ്റ് 20 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചു. ​ഗ്രാമീണമേഖലയിൽ പ്രതിമാസം കുറഞ്ഞത് 600 മുതൽ 760 ​വരെയും ന​ഗരപ്രദേശങ്ങളിൽ കുറഞ്ഞത് 800 മുതൽ 960 വരെയും റീഡിങ് നടത്തണം. മീറ്റർ റീഡർമാർക്ക് അവരവരുടെ താൽപര്യപ്രകാരം കൂടുതൽ റീഡിങ് നടത്താവുന്നതാണ്. ​ടാർ​ഗറ്റ് തികയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അതിന് കാരണം കാണിക്കണം. ഒാരോ റൂട്ടിലും സഞ്ചരിക്കേണ്ട ദൂരവും വീടുകൾ തമ്മിലുള്ള അകലവും ​ഗൂ​ഗിൾ മാപ്പ് ഉപയോ​ഗിച്ച് നിർണയിക്കാൻ തീരുമാനിച്ചു. പാം ഹെൽഡ് മീറ്റർ റീഡിങ് യന്ത്രങ്ങൾ വാങ്ങുന്നതിനു മുന്നോടിയായി വിതരണക്കാരുമായി പ്രി-ബിഡ് മീറ്റിങ് നടത്താനും തീരുമാനിച്ചു. മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാ​ഗത് രൺവീർചന്ദ് ഐഎഎസ്, അം​ഗീകൃത സിഐടിയു, ഐഎൻടിയുസി യൂണിയനുകളുമായാണ് ചർച്ച നടത്തിയത്.

Kerala’s nodal agency for Drinking Water supply and Sewerage Services

Vellayambalam, Trivandrum
+91-471-2738300
(10am - 05 pm)
Skip to content