കിടപ്പുമുറിയിലിരുന്ന് ചൂടുകോഫിയും കയ്യിൽപ്പിടിച്ച് ചെറുതോണി ഡാമിന്റെ മനോഹരമായ കാഴ്ചയിൽ അലിഞ്ഞാലോ? ഒപ്പം, ചെറുതോണിയിൽ ഇടുക്കി ഡാമിന്റെ മനംമയക്കുന്ന കാഴ്ചകളും കാണാം. അതല്ലെങ്കിൽ, ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ​ഗാഢനിശബ്ദതയിൽ അന്തിയുറങ്ങാൻ പൈനാവിലേക്ക് യാത്ര പോയാലോ? രണ്ടിടത്തും സുഖപ്രദമായ താമസമൊരുക്കാൻ ഇനി വാട്ട‍ർ അതോറിറ്റിയുടെ ​ഗസ്റ്റ് ഹൗസ് സജ്ജം. പൊതുജനങ്ങൾക്ക് ഇടുക്കിക്കാഴ്ചകൾ കണ്ട്, കുറഞ്ഞ നിരക്കിലും ഏറെ സൗകരങ്ങളോടെയും വാട്ട‍ർ അതോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുതുതായി നി‍ർമിച്ച ​ഗസ്റ്റ് ഹൗസുകളിൽ താമസിക്കാം. ജൂലൈ ഒന്നു മുതലാണ് ​ഗസ്റ്റ് ഹൗസുകൾ പ്രവർത്തനമാരംഭിക്കുന്നത്.

വാട്ടർ അതോറിറ്റി ചെറുതോണി ​ഗസ്റ്റ് ഹൗസ് സൗകര്യങ്ങളും ദൈനംദിന നിരക്കും(രൂപയിൽ)

രണ്ട് എസി സ്യൂട്ട് റൂമുകൾ- 3000

ഒരു ഡബിൾ റൂം ക്ലാസ് എ — 1000

രണ്ടു ഡബിൾ റൂം ക്ലാസ് ബി –800

ഒരു സിം​ഗിൾ റൂം ക്ലാസ് എ — 750

നൂറുപേരെ ഉൾക്കൊള്ളുന്ന കോൺഫറൻസ് ഹാൾ — 10000

പൈനാവ് ​ഗസ്റ്റ് ഹൗസ് സൗകര്യങ്ങളും ദൈനംദിന നിരക്കും(രൂപയിൽ)

മൂന്ന് എസി സ്യൂട്ട് റൂമുകൾ — 3000

ഒരു ഡബിൾ റൂം ക്ലാസ് എ — 1000

ഒരു ഡബിൾ റൂം ക്ലാസ് ബി — 800

നിലവിൽ ഒാൺലൈൻ ബുക്കിങ് സൗകര്യമില്ല.

ബുക്കിങ്ങിനായി

● Phone: 8547638464

● Email: ibkwaidukki@gmail.com

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)