കേരള വാട്ടർ അതോറിറ്റിയുടെ ആലപ്പുഴ ജില്ലാ ​ഗുണനിലവാര പരിശോധനാലാബിന് ദേശീയ അക്രഡിറ്റേഷൻ ഏജൻസിയായ എൻഎബിൽ-ന്റെ മൈക്രോബയോളജി അക്രഡിറ്റേഷൻ ലഭിച്ചു. ആദ്യമായാണ് വാട്ടർ അതോറിറ്റിയുടെ ജില്ലാ ​ഗുണനിലവാര ലാബിന് എൻഎബിഎൽ മൈക്രോബയോളജി അക്രഡിറ്റേഷൻ ലഭിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ 84 ​ഗുണനിലവാര പരിശോധനാ ലാബു​കൾക്ക് എൻഎബിഎൽ അം​ഗീകാരം ലഭിച്ചിട്ടുണ്ട്. ഈ ലാബുകളിൽ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ജല​ഗുണനിലവാര പരിശോധന നടത്താം.

‌​ഗുണനിലവാര പരിശോധനയ്ക്ക് പ്ലാസ്റ്റിക് കുപ്പിയിൽ രണ്ട് ലിറ്റർ വെള്ളവും മൈക്രോബയോളജി പരിശോധനയ്ക്ക് അണുവിമുക്ത ബോട്ടിലിൽ(മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യം) 250 മില്ലി ലിറ്റർ വെള്ളവുമാണ് കൊണ്ടുവരേണ്ടത്. എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10:15 മുതൽ 4 മണി വരെയാണ് ലാബുകളുടെ പ്രവർത്തനം. ഗാർഹിക വിഭാ​ഗത്തിന് ജൈവ ഘടകങ്ങൾ അടക്കം 19 ഘടകങ്ങൾ പരിശോധിക്കുന്നതിന് 850രൂപയും ജൈവ ഘടകങ്ങളുടെ മാത്രം പരിശോധനയ്ക്ക് 500 രൂപയുമാണ് നിരക്ക്.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)