ജലജീവൻ മിഷൻ വഴി, ഇടുക്കി ജില്ലയിലെ ഇരട്ടയാർ പഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള
പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഈ പദ്ധതിയിലൂടെ 5645 ഭവനങ്ങളിൽ കുടിവെള്ള കണക്ഷൻ നൽകുവാനാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതി പ്രകാരം ഇരട്ടയാർ ഡാമിൽ സ്ഥാപിച്ചിട്ടുള്ള കിണർ പുനരുദ്ധാരണം ചെയ്ത് പുതിയ പമ്പ് സെറ്റുകൾ സ്ഥാപിക്കുകയും ഇവിടെ നിന്നു വെള്ളം പമ്പ് ചെയ്ത് പുതിയതായി സ്ഥാപിക്കുന്ന 5 എംഎൽഡി ശേഷിയുള്ള
ശുദ്ധീകരണശാലയിൽ എത്തിക്കുകയും ചെയ്യുന്നു. ഇവിടെ നിന്നും ശുദ്ധീകരിക്കുന്ന വെള്ളം
അടയാളക്കല്ല് (1.3LL), കുരിശുമൂട്ടിൽപടി (0.25LL), ചിറക്കൽപടി (വാഴവര-1.4LL), നാങ്കുതൊട്ടി (1LL), ഹീറോപടി (2.66LL) എന്നീ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ടാങ്കുകളിൽ വെള്ളമെത്തിച്ച് അഞ്ചു പ്രധാന സോണുകളായി തിരിച്ച് ജലവിതരണം നടത്തുന്നതിനാണ് പദ്ധതി ക്രമികരിച്ചിരിക്കുന്നത്. പഞ്ചായത്തിൽ 10628 മീറ്റർ പൈപ്പ്‌ലൈൻ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്.
See Insights and Ads
Like
Comment
Share