വയനാട്ടിൽ 94 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളം;രണ്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധിവയനാട് എംപി ശ്രീ. രാഹുൽ ഗാന്ധി ഇന്ന് വയനാട് ജില്ലയിലെ രണ്ട് ആദിവാസി കോളനികളിൽ കേരള വാട്ടർ അതോറിറ്റി പൂർത്തീകരിച്ച കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യ്തു. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ നൂൽപുഴ പഞ്ചായത്തിൽ മുത്തങ്ങ പൊൻകുഴി കാട്ടുനായിക്ക കോളനിയിൽ 52 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ ഇനി കുടിവെള്ളം കിട്ടും. കോളനി പ്രദേശത്തു ഒരു കുഴൽകിണറും പമ്പ് ഹൗസും സ്ഥാപിച്ചു 15000 ലിറ്റർ ഓവർഹെഡ് ടാങ്ക് സ്ഥാപിച്ചു പൈപ്പ് ലൈൻ വഴിയാണ് കുടിവെള്ളം നൽകിയത്. ശ്രീ. ഐ. സി. ബാലകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ശ്രീ. രാഹുൽ ഗാന്ധി എംപി ഉൽഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീജ സ്വാഗതം പറഞ്ഞു. എംപി ഫണ്ടിൽ നിന്നും 6ലക്ഷം രൂപയും ഐടിഡിപി ഫണ്ടിൽ നിന്നു 15 ലക്ഷം രൂപയും ചെലവഴിച്ചു. ചടങ്ങിൽ ജില്ലാ -ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജല അതോറിറ്റി ഉദ്യോഗസ്ഥർ, ഐടിഡിപി , ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കല്പറ്റ മണ്ഡലത്തിലെ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ കൂവളത്തറ ട്രൈബൽ കോളനിയിലെ 42 കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ നീട്ടി ഗാർഹിക കണക്ഷൻ നൽകി. ഇതിനായി എംപി ഫണ്ടിൽ നിന്നും 11ലക്ഷം രൂപ ചെലവഴിച്ചു. ഗ്രാമ പഞ്ചായത്തിന്റെ രണ്ടു ലക്ഷം രൂപ ചെലവഴിച്ചു എല്ലാവർക്കും 500ലിറ്റർ എച്ച്ഡിപിഇ ടാങ്ക് കൂടി സ്ഥാപിച്ചു നൽകി. കോളനിയിൽ നടന്ന ചടങ്ങിൽ ശ്രീ. ടി സിദ്ധിക്ക് എംഎൽഎ അധ്യക്ഷനായി. ശ്രീ. രാഹുൽ ഗാന്ധി എംപി പദ്ധതി ഉൽഘാടനം ചെയ്യ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. ബാലൻ സ്വാഗതം പറഞ്ഞു. ജില്ലാ -ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ ശ്രീ. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. കല്പറ്റ അസി. എക്സിക്യുട്ടീവ് എൻജിനീയർ നാസർ നന്ദിയും പറഞ്ഞു.+4534People reached32EngagementsBoost post
12122 sharesLikeCommentShare