തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിൽ നിർദേശിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വാട്ടർ അതോറിറ്റിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കുടിവെള്ള ചാർജ് ഇനത്തിൽ 8.30 കോടിരൂപ കൈമാറി. നിലവിലെ സാമ്പത്തിക വർഷത്തിൽ 15.98 കോടി രൂപയാണ് ദേവസ്വം ബോർഡിന് കുടിശ്ശികയുണ്ടായിരുന്നത്. 2025 ഒക്ടോബർ വരെയുള്ള മുഴുവൻ കുടിശ്ശികയും കണക്കാക്കിയുള്ള 8.30 കോടി രൂപ ഈ മാസം16-ന് ദേവസ്വം ബോർഡ് നൽകുകയും ചെയ്തു. ഇതോടെ കഴിഞ്ഞ 2024 ജൂലൈ മുതൽ 2025 ഡിസംബർ വരെ ആകെ കേരള വാട്ടർ അതോറിറ്റിക്ക് 27.58 കോടി രൂപയാണ് ദേവസ്വം ബോർഡ് നൽകിയത്. രണ്ടുകോടി 68 ലക്ഷം രൂപ പിഴയിനത്തിൽ വാട്ടർ അതോറിറ്റി ദേവസ്വം ബോർഡിന് ഇളവു നൽകിയിരുന്നു. വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും തമ്മിലുള്ള കുടിശ്ശിക സംബന്ധിച്ച തർക്കങ്ങളും ഇതോടെ പരിഹരിച്ചു,
ഈ മണ്ഡല-മകരവിളക്ക് കാലത്ത് ജനുവരി ഒന്നാം തീയതി വരെ ബോർഡിനുള്ള ആകെ കുടിവെള്ള ബിൽ തുക 2.630 കോടി രൂപയാണ്. ഈ തുക രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അടയ്ക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.



കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി