തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോ​ഗമുള്ള, ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കാൻ ജനുവരി 31 വരെ വാട്ടർ അതോറിറ്റി സെക്ഷൻ ഒാഫിസുകളിലോ ഒാൺലൈൻ വഴിയോ അപേക്ഷ നൽകാം. നിലവില്‍ ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ബി.പി.എല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. ബി.പി.എല്‍ ആനുകൂല്യത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ്‌ വെബ്‌ സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത്‌ അര്‍ഹരായവര്‍ക്ക്‌ ആനുകൂല്യം നല്‍കുന്നതാണ്‌. പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ, കുടിവെള്ള ചാർജ് കുടിശ്ശിക എന്നിവയുള്ളവർക്ക് ജനുവരി 31-നു മുൻപ് മീറ്റർ മാറ്റിവയ്ക്കുകയും കുടിശ്ശിക അടയ്ക്കുകയും ചെയ്താൽ മാത്രമേ ആനുകൂല്യം ലഭ്യമാകുവെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)