കുടിവെെളള ചാർജ് അടയ്ക്കാനുണ്ടെന്നും ഉടൻ കുടിശ്ശിക അടച്ചില്ലെങ്കിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുമെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം. വാട്ടർ അതോറിറ്റി അസി. എൻജിനീയറുടേതെന്ന വ്യാജേനയുള്ള വാട്സാപ്പ് സന്ദേശങ്ങളും ഫോൺ കോളുകളുമാണ് സംഘം തട്ടിപ്പിനായി ഉപയോഗക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പുശ്രമം നടന്നതായി ഉപഭോക്താവിന്റെ പരാതി വാട്ടർ അതോറിറ്റി പാലക്കാാട് പിഎച്ച് ഡിവിഷൻ ഒാഫിസിൽ ലഭിച്ചു. ഉപഭോക്താക്കൾ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അജ്ഞാതരിൽനിന്നു ലഭിക്കുന്ന ലിങ്കുകളിലേക്ക് പണമയയ്ക്കരുതെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. വാട്ടർ ചാർജ് ഡിജിറ്റൽ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ അല്ലെങ്കിൽ യുപിഐ ആപ്പുകൾ ഉപയോഗിക്കാം.
- സെപ്റ്റംബർ 18, 2024
- Principal Information Officer