ഇന്ത്യ വാട്ടർ വീക്ക് 2024: കേരളത്തിന്റെ പവിലിയന് ഒന്നാംസ്ഥാനം

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ വാട്ടർ വീക്ക് 2024-ൽ കേരളത്തിന് പ്രദർശനസ്റ്റാളുകളുടെ വിഭാ​ഗത്തിൽ ഒന്നാംസ്ഥാനം. ജലവികസനവും പരിപാലനവും പ്രമേയമാക്കി 17 മുതൽ 20 വരെ നടന്ന വാട്ടർ വീക്ക് 2024-ൽ, 28 സംസ്ഥാനങ്ങൾ ഒരുക്കിയ സ്റ്റാളുകളിൽ നിന്നാണ് സംസ്ഥാന ജലവിഭവ വകുപ്പ് ഒരുക്കിയ സ്റ്റാൾ അം​ഗീകാരം നേടിയത്. കേരള വാട്ടർ അതോറിറ്റി ഒരുക്കിയ ഒാട്ടമേറ്റഡ് പമ്പിംഗ് സംവിധാനത്തിന്റെ പ്രവർത്തനമാതൃക, മെയിന്റനൻസ് സോഫ്ട്‍വെയർ സംവിധാനമായ അക്വാലൂമുമായി ബന്ധപ്പെട്ട…
Read More

വലിയ പ്രവൃത്തികള്‍ക്ക് പുതുക്കിയ മാനദണ്ഡങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിൻ

കൂടുതല്‍ വാല്‍വുകള്‍ സ്ഥാപിക്കുന്നത് പഠിച്ചു റിപ്പോര്‍ട്ട നല്‍കാനും നിര്‍ദേശം തിരുവനന്തപുരം: നഗരങ്ങളിലടക്കം ജനങ്ങളെ വ്യാപകമായി ബാധിക്കുന്ന വലിയ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മുന്‍പുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചാകും പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യര്‍ (എസ്ഒപി) തയാറാക്കുക.…
Read More

വാ‌ട്ടർ അതോറിറ്റി ​ഗാർഹിക ഉപഭോക്താക്കൾക്കുള്ള ചോർച്ചാ ആനുകൂല്യം പുതുക്കിനിശ്ചയിച്ചു

കേരള വാട്ടര്‍ അതോറിറ്റി, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ വാട്ടര്‍ മീറ്ററിന്‌ ശേഷം പൈപ്പുകളിലുണ്ടാകുന്ന അറിയപ്പെടാത്ത ചോര്‍ച്ചകള്‍ക്ക് (ഹിഡൻ ലീക്ക്) നൽകി വരുന്ന ചോർച്ചാ ആനുകൂല്യം (ലീക്ക്‌ ബെനഫിറ്റ്) പുതുക്കി നിശ്ചയിച്ചു. ചോര്‍ച്ച മൂലം ഉണ്ടാകുന്ന, 50 കിലോലിറ്ററിനു മുകളില്‍ വരുന്ന ഒാരോ കിലോലിറ്റർ ഉപഭോഗത്തിനും വാട്ടർ ചാർജ് നിരക്കിന്റെ 50 ശതമാനം ഇളവായി നൽകും. മുൻപ് ഇത് 50 കിലോലിറ്ററിനു മുകളിൽ വരുന്ന ഒാരോ കിലോലിറ്റർ ഉപഭോ​ഗത്തിനും 20 രൂപ സൗജന്യം…
Read More

വയനാട് ദുരന്തമുഖത്ത് വാട്ടര്‍ അതോറിറ്റിവിതരണം ചെയ്തത് 11 ലക്ഷം ലിറ്റര്‍ ശുദ്ധജലം

വയനാട് ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലും രക്ഷാപ്രവര്‍ത്തന മേഖലയിലും കേരള വാട്ടർ അതോറിറ്റി ഒാ​ഗസ്റ്റ് 15 വരെ വിതരണം ചെയ്തത് 11.05 ലക്ഷം ലിറ്റർ ശുദ്ധജലം. ക്യാംപുകളിലും മറ്റിടങ്ങളിലും ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ജല ഉപഭോഗത്തിനനുസൃതമായി ടാങ്കര്‍ ലോറികളിലും മറ്റുമായി രാപകല്‍ ഭേദമില്ലാതെയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെള്ളമെത്തിച്ചു നല്‍കുന്നത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളെല്ലാം നശിക്കുകയോ ഉപയോഗയോഗ്യമല്ലാതാവുകയോ ചെയ്തെങ്കിലും കുടിവെള്ളത്തിനോ ദൈനംദിനാവശ്യങ്ങള്‍ക്കു വേണ്ട ശുദ്ധ ജലത്തിനോ വേണ്ടി ആരും…
Read More

കുടിവെള്ള ചാർജ് കുടിശ്ശികയുടെ പേരിൽ തട്ടിപ്പ്: ഉപഭോക്താക്കൾ ജാ​ഗ്രത പാലിക്കണം

കുടിവെെളള ചാ‍ർജ് അടയ്ക്കാനുണ്ടെന്നും ഉടൻ കുടിശ്ശിക അടച്ചില്ലെങ്കിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുമെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം. വാ‌ട്ട‍ർ അതോറിറ്റി അസി. എൻജിനീയറുടേതെന്ന വ്യാജേനയുള്ള വാട്സാപ്പ് സന്ദേശങ്ങളും ഫോൺ കോളുകളുമാണ് സംഘം തട്ടിപ്പിനായി ഉപയോ​ഗക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പുശ്രമം നടന്നതായി ഉപഭോക്താവിന്റെ പരാതി വാട്ടർ അതോറിറ്റി പാലക്കാാട് പിഎച്ച് ഡിവിഷൻ ഒാഫിസിൽ ലഭിച്ചു. ഉപഭോക്താക്കൾ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും അജ്ഞാതരിൽനിന്നു ലഭിക്കുന്ന ലിങ്കുകളിലേക്ക് പണമയയ്ക്കരുതെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.…
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content