തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ ഫൈനാൻസ് വിഭാഗത്തിൽ വിജിലൻസ് പരിശോധന നടത്തിയെന്നും ഫയലുകൾ പിടിച്ചെടുത്തുവെന്നുമുള്ള പത്രവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. വാട്ടർ അതോറിറ്റി ഹെഡ്‍വർക്സ് ഡിവിഷൻ അരുവിക്കര ഓഫീസുമായി ബന്ധപ്പെട്ട് വിജിലൻസിനു ലഭിച്ച ഒരു പരാതിയിൻമേലുള്ള അന്വേഷണത്തിൻറെ ഭാഗമായി ഒരു വിവരം വസ്തുതാപരമായി ശരിയാണോ എന്ന് പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥൻ ഫണ്ട്സ് വിഭാഗത്തിൽ  വന്നിരുന്നു. ആ വിവരം ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിലാക്കി അദ്ദേഹം മടങ്ങുകയും ചെയ്തു. മറ്റുവിധത്തിലുള്ള അന്വേഷണം നടത്തുകയോ ഫയലുകൾ പരിശോധിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളിൻമേൽ വാട്ടർ അതോറിറ്റിയുടെ വിശദീകരണം പോലും ആരായാതെ വാ‍ർത്തകൾ പ്രസിദ്ധീകരിക്കുന്നത് സ്ഥാപനത്തെ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിൻറെ ഭാഗമാണെന്നും മാധ്യമധർമത്തിനു നിരക്കുന്നതല്ലെന്നും ഫൈനാൻസ് വിഭാ​ഗം വ്യക്തമാക്കി.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content