ഫൈനാൻസ് വിഭാഗത്തെപ്പറ്റിയുള്ള വാർത്തകൾ അടിസ്ഥാനരഹിതം: വാട്ടർ അതോറിറ്റി
തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ ഫൈനാൻസ് വിഭാഗത്തിൽ വിജിലൻസ് പരിശോധന നടത്തിയെന്നും ഫയലുകൾ പിടിച്ചെടുത്തുവെന്നുമുള്ള പത്രവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. വാട്ടർ അതോറിറ്റി ഹെഡ്‍വർക്സ് ഡിവിഷൻ അരുവിക്കര ഓഫീസുമായി ബന്ധപ്പെട്ട് വിജിലൻസിനു ലഭിച്ച ഒരു പരാതിയിൻമേലുള്ള അന്വേഷണത്തിൻറെ ഭാഗമായി ഒരു വിവരം വസ്തുതാപരമായി ശരിയാണോ എന്ന് പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥൻ ഫണ്ട്സ് വിഭാഗത്തിൽ വന്നിരുന്നു. ആ വിവരം ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിലാക്കി അദ്ദേഹം മടങ്ങുകയും ചെയ്തു. മറ്റുവിധത്തിലുള്ള അന്വേഷണം നടത്തുകയോ…