വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി; മീനച്ചിൽ-മലങ്കര ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി ഉദ്ഘാടനം 21ന്
കേരള വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ,1243 കോടി രൂപയുടെ മീനച്ചിൽ-മലങ്കര പദ്ധതിനിർമാണത്തിന് തുടക്കമാകുന്നു. ജലജീവൻ മിഷനു കീഴിൽ മലങ്കര ഡാം ജലസ്രോതസ്സാക്കി പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളില്‍പ്പെട്ട 13 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വാട്ടർ അതോറിറ്റി നടപ്പാക്കുന്ന മീനച്ചിൽ-മലങ്കര പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 21ന് ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. ഒപ്പം വാട്ടർ അതോറിറ്റിയുടെ പുതിയ മലങ്കര-മീനച്ചിൽ പ്രോജക്ട് ഡിവിഷൻ പ്രഖ്യാപനവും മന്ത്രി നടത്തും.…