ഏതു നദിയിലെ ജലവും കോരിക്കുടിക്കാനാകണം: മുഖ്യമന്ത്രി

ഏതു നദിയിലെ ജലവും കോരിക്കുടിക്കാനാകണം: മുഖ്യമന്ത്രി തിരുവനന്തപുരം: ഏതു നദിയിലെയും ജലം കോരിക്കുടിക്കാവുന്നത്ര മാലിന്യമുക്തമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉണ്ടാകേണ്ടതെന്നും നാം കുടിക്കുന്ന ജലത്തിൽ മാലിന്യം കലരുന്നതായുള്ള സൂചനകൾ ആശങ്കയോടെ കാണണമെന്നും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു. നദികളിലെ ജലം കോരിക്കുടിക്കാൻ പറ്റുന്നത്ര ശുദ്ധമായ അവസ്ഥയിലെത്തിക്കാനാണ് കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ​ഗുണനിലവാര പരിശോധനാ ലാബുകൾ വഴി ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലജീവൻ മിഷൻ വഴി സജ്ജമാക്കിയ, വാട്ടർ അതോറിറ്റിയുടെ…
Read More

വാട്ടർ അതോറിറ്റിക്ക് 82 എൻഎബിഎൽ അം​ഗീകൃത ജലഗുണനിലവാര പരിശോധനാ ലാബുകള്‍: മുഖ്യമന്ത്രി 21ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ജലജീവൻ​ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ഭാ​ഗമായി, ദേശീയ ​ഗുണനിലവാര ഏജൻസിയായ എൻഎബിഎൽ-ന്റെ അം​ഗീകാരം ലഭിച്ച, കേരള വാട്ടർ അതോറിറ്റിയുടെ 82 കുടിവെള്ള ​ഗുണനിലവാര പരിശോധനാ ലാബുകളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഡിസംബർ 21-ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും. കേരളാ വാട്ടർ അതോറിറ്റി ആസ്ഥാനമായ വെള്ളയമ്പലം ജലഭവനിൽ ബുധനാഴ്ച വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. റോഷി അ​ഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ…
Read More

പ്ലംബിങ് ലൈസൻസ് പരീക്ഷ:ഡിസം. 12 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ പുതുതായി പ്ലംബിങ് ലൈസൻസ് നൽകുന്നതിനുള്ള യോ​ഗ്യത നിർണയ പരീക്ഷ 2023 ഫെബ്രുവരിയിൽ നടക്കും. സിലബസും നിർദേശങ്ങളുമടങ്ങുന്ന അപേക്ഷ, വാട്ടർ അതോറിറ്റിയുടെ ഒൗദ്യോ​ഗിക വെബ്സൈറ്റ് www.kwa.kerala.gov.in എന്ന വെബ്സൈറ്റിൽ ഡിസംബർ 12 മുതൽ ലഭ്യമാകും. ഒാൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26.
Read More

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content