തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കദുരിതം നേരിടുന്ന പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റിയിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലുമുള്ള കൺട്രോൾ റൂമുകളിൽ ദുരിതബാധിത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കാം.
അതോറിറ്റി ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പറുകൾ- 8289940619, 8547605714. ഇരുപത്തിനാലു മണിക്കൂർ ടോൾ ഫ്രീ നമ്പരായ 1916ലും പരാതികൾ അറിയിക്കാം. പരാതികൾ 9495998258 എന്ന നമ്പരിൽ വാട്സാപ്പ് ആയും അയയ്ക്കാം.

വിവിധ ജില്ലകളിലെ കൺട്രോൾ റൂം നമ്പറുകൾ
തിരുവനന്തപുരം 9497001534 / 8547697539
കൊല്ലം 9188127944 / 04742742993
പത്തനംതിട്ട 04692700748
ആലപ്പുഴ 04772242073
കോട്ടയം 04812563701
എറണാകുളം 04842361369
ഇടുക്കി 9188127933
തൃശൂർ 04872333070
മലപ്പുറം 9188127925
പാലക്കാട് 04912546632
കോഴിക്കോട് 0495 2370095
വയനാട് 9188127926 / 04936220422
കണ്ണൂർ 04972707080
കാസർകോഡ് 04994255544

മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വാട്ടർ അതോറിറ്റിയുടെ 36 ജലവിതരണ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഇവയിൽ 20 പദ്ധതികളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലെ പദ്ധതികളാണ് കൂടുതലും ബാധിക്കപ്പെട്ടത്. കോട്ടയം ജില്ലയിലെ 12 പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെട്ടെങ്കിലും ഇവയിൽ ഏഴെണ്ണവും പുനരാരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കോസടി പദ്ധതി പൂർണമായും നശിച്ചു. പമ്പ് ഹൗസ് പൂർണമായും തകർന്നു. മണിമല, കാഞ്ഞിരപ്പള്ളി പദ്ധതികൾക്കും പൂർണനാശം സംഭവിച്ചു.

ഇടുക്കി ജില്ലയിലെ 20 പദ്ധതികളുടെ പ്രവർത്തനം നിലച്ചെങ്കിലും 11 എണ്ണവും പുനഃസ്ഥാപിക്കാനായി. എറണാകുളം ജില്ലയിലെ നാലു പദ്ധതികൾ ക്രമാതീതമായ പ്രക്ഷുബ്ധത കാരണം നിർത്തിവച്ചെങ്കിലും നിലവിൽ പ്രവർത്തനം പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്രോതസ്സുകളിലെ ഉയർന്ന പ്രക്ഷുബ്ധത, വെള്ളം കയറി പമ്പുകൾ തകരാറിലാകുന്നത്, റോഡുകളിൽ വെള്ളം കയറിയതിനാൽ പമ്പ് ഹൗസുകളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥ എന്നിവ മൂലമാണ് പദ്ധതികൾ തടസ്സപ്പെട്ടിട്ടുള്ളത്.

ദുരിതാശ്വാസ ക്യാംപുകളിൽ വാട്ടർ അതോറിറ്റി ആവശ്യമനുസരിച്ച് സുരക്ഷിതമായ കുടിവെള്ളം എത്തിച്ചു നൽകും. ടാങ്കർ ലോറികളിൽ ക്യാംപുകളിൽ കുടിവെള്ളമെത്തിക്കുന്നതു തുടരും. വെള്ളപ്പൊക്ക മേഖലകളിൽ കുടിവെള്ളം തിളപ്പിച്ചുമാത്രം ഉപയോഗിക്കാനും പാഴാക്കാതെ ഉപയോഗം പരിമിതപ്പെടുത്താനും വാട്ടർ അതോറിറ്റി അഭ്യർഥിച്ചു.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content