തീർഥാടന നഗരിയായ ഗുരുവായൂരിനെ മാലിന്യമുക്തമാക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും വേണ്ടി ആവിഷ്കരിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതി കമ്മിഷൻ ചെയ്തു. 1973-ൽ ആസൂത്രണം ചെയ്ത പദ്ധതിക്ക് 43.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത്. പലവിധ തടസ്സങ്ങളെത്തുടർന്ന് നിലച്ചുപോയ പദ്ധതിയുടെ പൂർത്തീകരണത്തിനും ആധുനിക രീതിയിലുള്ള മാലിന്യസംസ്ക്കരണശാല നിർമ്മിക്കുന്നതിനുമായി 12.5 കോടിയുടെ ഭരണാനുമതി 2009 മാർച്ചിൽ ലഭിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. മൂന്നു സോണുകളായി തിരിച്ച് 7340 മീറ്റർ പൈപ്പുകളും 256 മാൻഹോളുകളും സ്ഥാപിക്കുന്ന പ്രവൃത്തിയും, പമ്പ്സെറ്റുകളും ജനറേറ്ററുകളും സ്ഥാപിക്കുന്ന പ്രവൃത്തിയും മൂന്നു ദശലക്ഷം ലിറ്റർ ശേഷിയുള്ള സംസ്കരണ പ്ലാന്റും പൂർത്തിയായിട്ടുണ്ട്.

