നഗരവാസികൾക്ക് കുടിവെള്ളമെത്തിക്കുന്നതിനായി, ജലം സംഭരിക്കുന്ന അരുവിക്കര ഡാം റിസർവോയർ മാലിന്യമുക്തമാക്കി വാട്ടർ അതോറിറ്റി. അരുവിക്കര ഡാം റിസര്‍വോയറില്‍ ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പ് ഹൗസുകളുടെ ഇന്‍ടേക്ക് ഭാഗങ്ങളിലും ഡാം ഷട്ടറിന്റെ സമീപപ്രദേശങ്ങളിലും ഇരുപതിനായിരത്തോളം സ്ക്വയർ മീറ്റർ വിസ്തൃതിയില്‍ അടിഞ്ഞു കൂടിയിരുന്ന പായലും മറ്റു മാലിന്യങ്ങളും വാട്ടർ അതോറിറ്റി ഹെഡ് വര്‍ക്‌സ് അരുവിക്കര ഡിവിഷന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. അഞ്ചര ലക്ഷം രൂപ ചെലവില്‍ ടെൻഡര്‍ വിളിച്ച്, യന്ത്രസഹായമില്ലാതെ 22 ദിവസം തൊഴിലാളികളെ വച്ചാണ് ഇവ നീക്കം ചെയ്തത്. വർഷാവർഷം റിസർവോയർ മാലിന്യമുക്തമാക്കുന്നതിനും പായലും ചെളിയും മാറ്റുന്നതിനായും തുടർ കരാർ കൊടുക്കുന്ന നടപടികളും ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പരിഗണിനയിലാണെന്ന് ഹെഡ് വര്‍ക്‌സ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.(മാലിന്യമുക്തമാകുന്നതിനു മുൻപും ശേഷവുമുള്ള ചിത്രങ്ങൾ ചുവടെ)0People reached2EngagementsBoost post

22
അരുവിക്കര മുൻപ്
