കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ അഗസ്ത്യൻ്റെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുന്ന മലയോര ഗ്രാമമായ കോട്ടൂർ ചോനാമ്പാറ ഏഴാം വാർഡിൽ ആദിവാസി മേഖല കൂടി ഉൾപ്പെടുന്ന ഒരു പ്രദേശമാണ് കാപ്പുകാട് എംഎൻ നഗർ ലക്ഷം വീട് കോളനി. ഏകദേശം 40 കുടുംബങ്ങൾ ഉൾപ്പെട്ടതാണ് ഈ കോളനി. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശം കൂടിയാണിത്. കോളനിക്കകത്തു തന്നെയുള്ള പൊതുകിണറിനെയാണ് ഇവിടുള്ളവർ ജലസ്രോതസ്സായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. വരൾച്ചാ ക്ഷാമസമയത്ത് പലപ്പോഴും ജലദൗർലഭ്യം ഈ കുടുംബങ്ങൾക്ക് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ജലജീവൻ മിഷൻ പദ്ധതി പ്രകാരം ഈ കോളനിയിലെ 49 വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭിക്കുകയും ചെയ്തതോടെ കാപ്പുകാട് എം.എൻ നഗർ കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി.
- നവംബർ 25, 2020
- Principal Information Officer