കേരള വാട്ടർ അതോറിറ്റിയുടെ ആദ്യ ഒൗദ്യോഗിക പ്രസിദ്ധീകരണമായ ‘ജലതരംഗം’ ദ്വൈമാസികയുടെ പ്രകാശനം ബഹു. ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് സെക്രട്ടറി ശ്രീ. പ്രണബ് ജ്യോതിനാഥ് ഐഎഎസിന് ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം നടന്നത്. ജലജീവൻ പദ്ധതി നിർവഹണം സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ ജലതരംഗത്തിന്റെ ആദ്യലക്കം ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് തയാറാക്കിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയിൽ നിലവിൽ വന്ന പുതിയ സിവറേജ് ശാഖയെപ്പറ്റിയും പേപ്പാറ ഡാമിന്റെ സംഭരണശേഷി ഉയർത്തേണ്ടതിനെപ്പറ്റിയും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെപ്പറ്റിയുമുള്ള ജീവനക്കാരുടെ ഒരുപിടി ലേഖനങ്ങൾ ഉൾപ്പെടുത്തിയാണ് ആദ്യലക്കം പുറത്തിറങ്ങുന്നത്.
- നവംബർ 5, 2020
- Principal Information Officer