പാലക്കാട് ജില്ലയിൽ ചിറ്റൂ‌‌‌‍‌ർ നിയോജകമണ്ഡലത്തിലെ ലജീവൻ മിഷൻ പദ്ധതികളുടെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ പദ്ധതി പൂ‌‌ർത്തിയാക്കിയ 1200 കുടിവെള്ള കണക്ഷനുകളുടെ വിതരണോദ്ഘാടനം കറുകമണി സ്വദേശിയായ വീട്ടമ്മ ലക്ഷ്മിക്ക് കുടിവെള്ളം നല്കിയാണ് അദ്ദേ​ഹം ഉദ്ഘാടനം നി‌‌‍ർവഹിച്ചത്.
ചിറ്റൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപതി, പൊല്പ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 42,303 ഗാർഹിക കണക്ഷനുകൾ നല്കുന്നതിനുള്ള ഒന്നാംഘട്ട പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. നിയോജകമണ്ഡലത്തിൽ ആകെ 54, 930 വീടുകളുണ്ട്. ഇതിൽ 5,283 വീടുകൾക്ക് നിലവിൽ കുടിവെള്ള കണക്ഷൻ ഉണ്ട്. ബാക്കി 49,647 വീടുകളിൽ 2024 ഓടെ കണക്ഷൻ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കുടിവെള്ള വിതരണത്തിനും മലിനജല സേവനങ്ങൾക്കുമുള്ള കേരളത്തിന്റെ നോഡൽ ഏജൻസി

വെള്ളയമ്പലം, തിരുവനന്തപുരം
+91-471-2738300
(10 AM - 05 PM)
Skip to content